നിക്കാഹ് ദിവസം കൂടെ പഠിച്ച കാമുകി യുവ ഡോക്ടറെ തേടിയെത്തി; അവസാനം ഭാര്യയും പോയി, കാമുകിയും പോയി കേസുമായി!

ഡോക്ടറായ കാമുകി അപ്രതീക്ഷിതമായി തിരഞ്ഞ് വന്നതോടെ നിക്കാഹ് കഴിഞ്ഞ യുവ ഡോക്ടര്‍ക്കെതിരെ ചങ്ങരംകുളം സ്വദേശിയായ യുവതി വഞ്ചനാക്കുറ്റം ആരോപിച്ച് പോലീസില്‍ പരാതി നല്‍കി.
പൊന്നാനിക്കടുത്ത് പുറങ്ങ് സ്വദേശിയായ യുവ ഡോക്ടറുടെ നിക്കാഹ് ദിവസമാണ് കൂടെ പഠിച്ച ഡോക്ടറായ കാമുകി നാഗര്‍കോവില്‍ നിന്നും തിരഞ്ഞ് വന്നത്. കാമുകന്റെ നിക്കാഹ് ഒറിജിലനാണോ എന്ന് അറിയാനായിരുന്നു യുവതിയുടെ വരവ്. നിക്കാഹ് സത്യമാണെന്ന ബോധ്യപ്പെട്ട യുവതി കാമുകനെതിരെ പരാതി നല്‍കാനൊന്നും നില്‍ക്കാതെ പോലിസിന്റെ സാന്നിധ്യത്തില്‍ ബന്ധുക്കളോടൊപ്പം നാട്ടിലേക്ക് തന്നെ തിരിച്ച് പോയി.
ഇതിനിടയിലാണ് യുവ ഡോക്ടര്‍ നിക്കാഹ് കഴിച്ച യുവതി കാമുകിയുടെ ' അപ്രതീക്ഷിത വരവ് ' അറിഞ്ഞത്. അപ്പോഴേക്കും നിക്കാഹ് കഴിഞ്ഞിരുന്നു. തുടര്‍ന്ന് യുവതിയുടെ വരന്റെ ബന്ധുക്കള്‍ക്കെതിരെ തിരിയുകയായിരുന്നു .ഇപ്പോള്‍ യുവ ഡോക്ടര്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തിയിരിക്കുകയാണ് പോലിസ്. കാമുകിയും നിക്കാഹ് കഴിഞ്ഞ ഭാര്യയും നഷ്ടപ്പെട്ട ദു:ഖത്തിലാണ് യുവാവിപ്പോള്‍.
https://www.facebook.com/Malayalivartha

























