മദ്യപിച്ചെത്തിയ മകന്റെ അടിയേറ്റ് അമ്മ മരിച്ചു

മദ്യപിച്ചെത്തിയ മകന്‍ തലയ്ക്കടിച്ചതിനെ തുടര്‍ന്ന് അമ്മ മരിച്ചു. കോളനിയിലെ ചന്ദ്രിക (50) ആണ് തലയ്ക്കടിയേറ്റ് മരിച്ചത്. ഇവരുടെ മകന്‍ പദീപ് (30)നെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 5.30നാണു സംഭവം.
മദ്യപിച്ചെത്തിയ മകന്‍ അമ്മയെ വടികൊണ്ടു തലക്കടിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട ചന്ദ്രികയെ രാത്രി ഒന്‍പതു മണിയോടെ മകന്‍ പ്രദീപും കോളനിനിവാസികളും ചേര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























