പുരകത്തുമ്പോള്‍ വാഴവെട്ടി സഖാക്കള്‍.... ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ബാലന്‍, വേണ്ടെന്ന് ബേബി; സിപിഎമ്മിലെ തര്‍ക്കം ജനങ്ങളേറ്റെടുക്കുന്നു

സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷയുമായി ബന്ധപ്പെട്ടു സിപിഎമ്മില്‍ രണ്ടഭിപ്രായം ഉയര്‍ന്നു വന്നതോടെ കഴിഞ്ഞ ദിവസത്തെ വിധിയുമായി തട്ടിച്ച് ജനം ചര്‍ച്ച തുടങ്ങി. വധശിക്ഷ നല്‍കണമെന്നു മന്ത്രി എ.കെ. ബാലന്‍ പറഞ്ഞപ്പോള്‍ വധശിക്ഷ നല്‍കേണ്ടതില്ലെന്ന് വി.എസ്. അച്യുതാനന്ദനും പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും പ്രതികരിച്ചു. ഗോവിന്ദച്ചാമിക്കു വധശിക്ഷ ഉറപ്പാക്കുന്നതിന് ഏതറ്റംവരെയും പോകുമെന്നാണ് നിയമമന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കിയത്.
എന്നാല്‍, വധശിക്ഷ വേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനും പറഞ്ഞു. ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്തണം. ഇതിനായാണ് തിരുത്തല്‍ ഹര്‍ജി നല്‍കേണ്ടതെന്നും പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും ബേബി മനോരമ ന്യൂസിനോട് പറഞ്ഞു. ലോകത്ത് എണ്‍പത്തിയഞ്ചിലധികം രാജ്യങ്ങള്‍ വധശിക്ഷ പാടില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലും സിപിഎം സ്വതന്ത്രമായി പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും നടത്തിയ ചര്‍ച്ചയിലും എടുത്ത തീരുമാനമാണിത്. ആധുനീക സമൂഹത്തില്‍ സംസ്‌കാര രഹിതമായ ഒരു ശിക്ഷയാണ് വധശിക്ഷയെന്നും ബേബി പറഞ്ഞു. വധശിക്ഷ വേണ്ടെന്നു പറഞ്ഞ വിഎസ്, നീചപ്രവര്‍ത്തികള്‍ ഉണ്ടായാല്‍ ജനം പ്രതിഷേധിക്കുമെന്നും വ്യക്തമാക്കി.
രാജ്യത്തു കിട്ടാവുന്ന ഏത് നല്ല നിയമോപദേശവും വാങ്ങുമെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി. വധശിക്ഷയുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെ നിലപാടുകളുമായി ഇതിനെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. സാഹചര്യം കൂടി നോക്കണം. നൂറുതവണ വധശിക്ഷ നല്‍കണമെന്നാണ് എല്‍ഡിഎഫ് നിലപാട്. സുപ്രീം കോടതിയുടെ ഉത്തരവ് നിര്‍ഭാഗ്യകരമാണ്. സൗമ്യക്കേസില്‍ നിയമോപദേശം നല്‍കാമെന്ന ജസ്റ്റിസ് കട്ജുവിന്റെ വാഗ്ദാനവുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും എജിയുമായും ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി, മാനഭംഗത്തിനു വിചാരണക്കോടതി നല്‍കിയ ജീവപര്യന്തം കഠിനതടവു നിലനിര്‍ത്തിയിരുന്നു. ഇതിനെതിരെ കേരളം പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായതിനു പിന്നാലെയാണ് സിപിഎമ്മില്‍ നിന്നുതന്നെ രണ്ടഭിപ്രായം ഉയര്‍ന്നത്.
https://www.facebook.com/Malayalivartha

























