കുറ്റിയാടി മലവെള്ളപ്പാച്ചില്‍: കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും

പൂഴിത്തോട് ഉള്‍വനത്തില്‍ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. മരുതോങ്കര കോതോട് സ്വദേശികളായ വിപിന്‍ദാസ്, വിഷ്ണു എന്നിവര്‍ക്ക് വേണ്ടിയാണ് തെരച്ചില്‍ നടത്തുക.
വെള്ളപ്പാച്ചിലില്‍ അകപ്പെട്ട 6 പേരില്‍ 4 യുവാക്കളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. അപകടം സംഭവിച്ച കടവ് തൊട്ട് ഏകദേശം 12 കിലോമീറ്റര്‍ ദൂരം ഇതിനകംപരിശോധിച്ച് കഴിഞ്ഞു. ഇനിയും നീണ്ടുകിടക്കുന്ന കടന്ത്രപുഴയിലു തൊട്ടടുത്ത കുറ്റിയാടി പുഴയിലുമാണ് ഇന്ന് തെരച്ചില്‍ നടക്കുക. അപകടത്തില്‍പെട്ട രജീഷ്, ഷജിന്‍, അക്ഷയ്, അശ്വന്ത് എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
അതിനിടെ കടന്ത്രപ്പുഴ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരത്തുക മന്ത്രിസഭാ യോഗം ഇന്ന് പ്രഖ്യാപിക്കും.
ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് മലവെള്ളപ്പാച്ചിലില്‍ ആറു പേരെ കാണാതായത്. ഒമ്പത് പേരടങ്ങുന്ന സംഘമാണ് പൂഴിത്തോട് ജലവൈദ്യുത പദ്ധതിക്കടുത്ത കനാലിന്റെ അടുത്തുള്ള പശുക്കടവ് കടന്തറപുഴയില്‍ കുളിക്കാനെത്തിയിരുന്നത്. ഇതില്‍ മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha