സൗമ്യ ദളിത് പെണ്‍കുട്ടി അല്ലായിരുന്നെങ്കില്‍ കേരളം കത്തുമായിരുന്നെന്ന് സി.കെ ജാനു

സൗമ്യ ദളിത് പെണ്‍കുട്ടി ആകാതെ മറ്റേതെങ്കിലും സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി ആയിരുന്നെങ്കില്‍ കേരളം കത്തുമായിരുന്നുവെന്ന് സി.കെ ജാനു. ദളിത് പെണ്‍കുട്ടി ആയതിനാലാണ് പ്രതിഷേധങ്ങള്‍ ചെറിയ ശബ്ദമായി ഒതുങ്ങിയതെന്നും സികെ ജാനു പറഞ്ഞു. കോഴിക്കോട് ബിജെപി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സൗമ്യ ദളിത് അല്ലായിരുന്നുവെങ്കില്‍ കോടതി വിധി മറ്റൊന്നാകുമായിരുന്നുവെന്ന് സികെ ജാനു കുറ്റപ്പെടുത്തി. ദളിതുകളെ നീതിന്യായ വ്യവസ്ഥ രണ്ടാംതര പൗരന്മാരായാണ് കാണുന്നത്.
ദളിതുകള്‍ക്കും ആദിവാസികള്‍ക്കും ജീവിക്കാന്‍ പോലും പറ്റാത്ത സാഹചര്യം കേരളത്തില്‍ സൃഷ്ടിച്ചത് സിപിഐഎമ്മും യുഡിഎഫും ചേര്‍ന്നാണ് . ഇത്തരം ചൂഷണങ്ങളെ ദളിതുകളും ആദിവാസികളും മറികടക്കുമെന്നും ജാനു കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha