ബിജെപിയെ വിഎം നയിക്കും കോണ്‍ഗ്രസിലെയെന്നപോലെ

കുമ്മനം രാജശേഖരനും ശ്രീധരന്‍പിള്ളയും കൃഷ്ണദാസും ഉള്‍പ്പെടെയുള്ള ബിജെപി സംസ്ഥാന നേതാക്കളെയൊക്കെ കടത്തി വെട്ടി വിഎം എന്നറി യപ്പെടുന്ന വി മുരളീ ധരന്‍ ബിജെപി യുടെ ദേശീയ നേതൃത്വത്തിലേക്ക്. അങ്ങനെ കോണ്‍ഗ്രസിനെ വിഎം സുധീര നെന്ന വിഎമ്മും ബിജെപിയെ വി.മു രളീ ധരന്‍ എന്ന വിഎമ്മും നയിക്കും മുരളീ ധരനെ ബിജെപി യുടെ ദേശീയ ഉപാദ്ധ്യ ക്ഷനാ ക്കാനാണ് നീക്കം. നരേന്ദ്ര മോഡി യുമായി വ്യക്തിബന്ധം പുലര്‍ത്തുന്ന നേതാവാണ് മുരളീ ധരന്‍. അമിത്ഷായുടെ വിശ്വസ്തനുമാണ്.
ഇതു തന്നെയാണ് മുരളിക്ക് നേട്ടമായി തീര്‍ന്നിട്ടു ള്ളത്. ഹിന്ദിയും ഇംഗ്ലീഷും അനായാസമായി കൈകാര്യം ചെയ്യാനറിയുന്ന നേതാവു കൂടിയാണ് മുരളി. നേരത്തെ മുരളി ബിജെപി സംസ്ഥാന പ്രസിഡന്റാ യത് നരേന്ദ്ര മോഡി യുടെ തീരുമാന പ്രകാരമാണ്. പിന്നീട് തീവ്ര ആര്‍എസ് എസ് വിശ്വാസിയായ കുമ്മനത്തെ പ്രസിഡന്റാക്കുകയായിരുന്നു. ശ്രീധരന്‍ പിള്ളയും കൃഷ്ണദാസും അടങ്ങുന്ന ബിജെപി നേതാക്കള്‍ക്ക് വി മുരളീ ധര നോട് താത്പര്യമില്ല. എന്നാല്‍ പിള്ളയ്ക്കും കൃഷ്ണദാസിനും കേന്ദ്രത്തില്‍ യാതൊരു സ്വാധീനവുമില്ല മുരളീധരന്‍ കേന്ദ്രമ ന്ത്രിയാകുമെന്ന് ഇടക്കാലത്ത് പറഞ്ഞു കേട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല.
മുരളിയെ എംപിയാക്കാനുള്ള ബര്‍ത്ത് കിട്ടാത്തതായി രുന്നു കാരണം. നരേന്ദ്ര മോഡിക്ക് മുരളിയെ കേന്ദ്രമ ന്ത്രിയാക്കുന്നതില്‍ താത്പര്യ മുണ്ട്. എന്നാല്‍ മുരളിയെ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലെത്തിക്കാനാണ് അമിത് ഷായ്ക്ക് താത്പര്യം. മുരളി പാര്‍ട്ടിയെ നന്നായി നയിക്കുമെന്ന് അമിത് ഷായ്ക്കറിയാം കേരളത്തില്‍ ബിജെപിയ്ക്ക് നിര്‍ണായ കമായ വളര്‍ച്ച കൈവരി ക്കാന്‍ കഴിയു മെന്ന് അമിത്ഷാ വിശ്വസിക്കുന്നു. കേരളത്തില്‍ നിന്നും ഒരാളെ ദേശീയ നേതൃത്വത്തിലേയ്ക്ക് കൊണ്ടു വന്നാല്‍ അത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha


























