എല്ലാം കേരളത്തനിമയില്‍ കേരളം പിടിക്കാന്‍ എല്ലാ അടവും പയറ്റി ബിജെപി...സ്വാഗതത്തിന് കേരളത്തനിമ; പ്രതിനിധികള്‍ മുണ്ടുടുക്കും

കേരളം എന്നും ബിജെപിയെ പലതുകൊണ്ടും മോഹിപ്പിക്കുന്ന സംസ്ഥാനമാണ്. ഇവിടെ അധികാരം പിടിച്ചെടുക്കാനുള്ള പടപുറപ്പാട് എന്നും അവര്‍ ഉള്ളില്‍ സൂക്ഷിക്കുന്നു. സംഘാടത്തിന് എല്ലാം കേരളത്തനിമ അതാണ് ഈ മീറ്റിംഗിന്റെ പ്രത്യേകതയും. കേരളീയത്തനിമയില്‍ പ്രതിനിധികള്‍ക്കു സ്വാഗതമോതാന്‍ സ്വീകരണ കമ്മിറ്റി ഓടി നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് മുണ്ടുടുപ്പിക്കാനുള്ള ആലോചന തകൃതിയായി നടക്കുന്നത്. എന്തായാലും പ്രതിനിധികളെയെല്ലാം കൈത്തറി ഷാള്‍ സമ്മാനിച്ചാണു സ്വീകരിക്കുന്നത്. കൂടാതെ സുഗന്ധദ്രവ്യങ്ങളും നല്‍കി സ്വീകരിക്കുന്നു.
നിലവിളക്ക് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി അധ്യക്ഷനും പ്രധാനമന്ത്രിക്കും നിലവിളക്കു നല്‍കി സ്വീകരിക്കാനുള്ള തീരുമാനം പകുതി നടപ്പിലായി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ കഥകളി വേഷം നിലവിളക്കു സമ്മാനിച്ചാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ കാര്യത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ച ശേഷം തീരുമാനമെടുക്കും.
ഉത്തരേന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കുന്നുണ്ടെങ്കിലും പരമാവധി കേരളീയ ഭക്ഷണമാണ് പ്രധാനമായും തയാറാക്കുന്നത്. സ്വീകരണത്തില്‍ പഞ്ചവാദ്യത്തിനു പ്രാധാന്യം നല്‍കുന്നുണ്ട്. കടവ് റിസോര്‍ട്ടില്‍ തെങ്ങിന്‍ പൂക്കുല നല്‍കിയാണ് അമിത്ഷായെ സ്വീകരിച്ചത്.
ഇവിടെ ഒരുക്കിയ ഉണ്ണിയാര്‍ച്ച കളത്തില്‍ പൂക്കളര്‍പ്പിച്ച ശേഷമാണ് അദ്ദേഹം കടവിലേക്കു പ്രവേശിച്ചത്.കേരളീയത്തനിമ നിലനിര്‍ത്തിയുള്ള സ്വീകരണ ചടങ്ങിനാണു പ്രാധാന്യം നല്‍കുന്നതെന്നു റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബി.ഗോപാലകൃഷ്ണന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























