ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോയമ്പത്തൂരില്‍ ഹര്‍ത്താല്‍

കോയമ്പത്തൂരില്‍ ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വി.എച്ച്.പിയുടെ നേതൃത്വത്തില്‍ ഇന്ന് ഹര്‍ത്താല്‍. പി.ആര്‍.ഒ ശശികുമാര്‍ (35) ആണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കോയമ്പത്തൂര്‍ തുടിയല്ലൂരിന് സമീപം സുബ്രഹ്മണ്യ പാളയത്തെ വീട്ടിലേയ്ക്ക് പോകുന്ന വഴിയില്‍ അജ്ഞാതരായ നാല് പേര്‍ ഇരുചക്രവാഹത്തില്‍ എത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പതിനഞ്ച് വെട്ടുകളാണ് ഇയാളുടെ ശരീരത്തിലുള്ളത്.
സംഭവത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍, നീലഗിരി ജില്ലകളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ നാല് സര്‍ക്കാര്‍ ബസുകള്‍ തകര്‍ത്തു. കോയമ്പത്തൂര്‍ മേട്ടുപ്പാളയം റൂട്ടില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്. കമ്പനികളും മറ്റു സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. ഹൊസൂര്‍, ഡിണ്ടിഗല്‍, കോയമ്പത്തൂര്‍ മേഖലകളില്‍ ഒരാഴ്&്വംിഷ;ചയ്ക്കിടെ നിരവധി ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഏതാനും ദിവസം മുമ്പ് നടന്ന ആക്രമണത്തില്‍ ഹൊസൂരിലും ഡിണ്ടിഗലിലും ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha























