Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

യൂസഫലി മറ്റൊരു വിമാനം കൂടി സ്വന്തമാക്കി; ഇന്നലെ സ്വന്തമാക്കിയ സ്വകാര്യ ജെറ്റിന് മുടക്കിയത് 360 കോടി

23 SEPTEMBER 2016 11:41 AM IST
മലയാളി വാര്‍ത്ത

വിമാനത്തിവും പണത്തിലും ഒന്നാമന്‍. യൂസഫലിക്ക് പറക്കാന്‍ മറ്റൊരു വിമാനം കൂടി. രണ്ടു വിമാനങ്ങള്‍ സ്വന്തമായുള്ള ഒരേയൊരു മലയാളി എന്ന വിശേഷണം നേടിക്കൊണ്ട് ലുലു ഗ്രൂപ്പിന്റെ മേധാവിയായ പ്രവാസി വ്യവസായി എംഎ യൂസഫലി 360 കോടി രൂപയുടെ ഒരു വിമാനംകൂടി സ്വന്തമാക്കി. ബിസിനസുകാരുടെ ഇടയില്‍ പ്രീതിയുള്ള ചെറു ജെറ്റ് വിമാനമായ 'ഗള്‍ഫ് സ്ട്രീം 550' എന്ന വിമാനം ഇന്നലെ കൊച്ചിയിലെത്തി.
ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി യൂസഫലി തുടരുന്നതായും മരുമകന്‍ ഷംസീര്‍ വയലില്‍ 98ാം സ്ഥാനത്ത് ആദ്യമായി പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്ത വാര്‍ത്ത വന്നതിന് പിന്നാലെയാണ് പുതിയൊരു വിമാനംകൂടി അദ്ദേഹം സ്വന്തമാക്കിയ വിവരം പുറത്തുവരുന്നത്.
അബുദാബി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിപിഎസ് ഹെല്‍ത്ത് കെയറിന്റെ മാനേജിങ് ഡയറക്ടറായ ഷംസീര്‍ ഇക്കഴിഞ്ഞ ജൂണില്‍ ഒരു സ്വകാര്യ വിമാനം സ്വന്തമാക്കിയിരുന്നു. ഇതോടെ യൂസഫലി കുടുംബത്തിന്റെ പക്കല്‍ മൂന്ന് സ്വകാര്യ വിമാനങ്ങളായി.
ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലൂക്കാസ്, കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും എംഡിയുമായ ടിഎസ് കല്യാണരാമന്‍ എന്നിവരാണ് നിലവില്‍ സ്വന്തമായി വിമാനമുള്ള മറ്റു മലയാളികള്‍.
2016 സെപ്റ്റംബറില്‍ 25 ദശലക്ഷം ഡോളര്‍ (150 കോടിയോളം രൂപ) ചെലവിട്ട് ആദ്യവിമാനം സ്വന്തമാക്കിയ യൂസഫലി ബ്രസീലിയന്‍ വിമാനക്കമ്പനിയായ എബ്രയാറില്‍ നിന്ന് ലെഗസി 650 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് വാങ്ങിയത്. 14 പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനമാണിത്. മരുമകന്‍ ഷംസീര്‍ ജൂണില്‍ വാങ്ങിയതാകട്ടെ 14 പേര്‍ക്ക് യാത്രചെയ്യാവുന്നതും 907 കിലോഗ്രാം ഭാരവും കയറ്റാവുന്ന വിമാനമായിരുന്നു.
ഇപ്പോള്‍ യൂസഫലി സ്വന്തമാക്കിയ രണ്ടാമത്തെ വിമാനമായ ഗള്‍ഫ് സ്ട്രീം ജി550 ആഡംബര സൗകര്യങ്ങള്‍ ഏറെയുള്ള വിമാനമാണ്. പ്രമുഖ ഇന്ത്യന്‍ വ്യവസായി ലക്ഷ്മി മിത്തലിന് ഈ ലക്ഷ്വറി ജെറ്റ് സ്വന്തമായുണ്ട്. 12,500 കിലോമീറ്റര്‍വരെ റേഞ്ചുള്ള വിമാനമാണിത്. റോള്‍സ് റോയ്‌സ് എന്‍ജിനുകളുള്ള വിമാനത്തിന് 51,000 അടിവരെ ഉയരത്തില്‍ പറക്കാനാകും. രണ്ട് വിമാന ജീവനക്കാരെ ഉള്‍പ്പെടെ 19 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.
രാജ്യത്തെ ഏറ്റവും വിലകൂടിയ ആഡംബര വിമാനം സ്വന്തമായുള്ളത് മുകേഷ് അംബാനിക്കാണ്. 73 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന ബോയിങ് ബിസിനസ് ജെറ്റാണ് അദ്ദേഹത്തിനുള്ളത്. അതുല്‍ പുഞ്ച്, (ഗള്‍ഫ് സ്ട്രീം 4), അനില്‍ അംബാനി (ബൊംബാര്‍ഡിയര്‍ ഗ്‌ളോബല്‍ എക്‌സ്പ്രസ്), രത്തന്‍ ടാറ്റ (ഫാല്‍കണ്‍ 2000), വിജയ് മല്യ (എയര്‍ബസ് എസിജെ 319), ഗൗതം സിംഘാനിയ (ബൊംബാര്‍ഡിയര്‍ ചലഞ്ചര്‍), കെപി സിങ് (ഗള്‍ഫ് സ്ട്രീം 4), എന്നിവരാണ് ഇന്ത്യന്‍ സമ്പന്നരില്‍ സ്വന്തം വിമാനം ഉപയോഗിക്കുന്ന പ്രമുഖര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (15 minutes ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (27 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (1 hour ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (3 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (4 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (4 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (4 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (5 hours ago)

Malayali Vartha Recommends