പരിപാടിയില്‍ വിവാദവ്യവസായിയുടെ സാന്നിധ്യം, സിന്ധുവിനും സാക്ഷിയ്ക്കും നല്‍കിയ സ്വീകരണചടങ്ങില്‍ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നു

ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ പി വി സിന്ധുവിനേയും സാക്ഷി മാലിക്കിനേയും ആദരിക്കുന്ന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനിന്നു. ചടങ്ങിന്റെ സ്‌പോണ്‍സര്‍മാരായ ഒരു കമ്പനി ഭൂമി തട്ടിപ്പുകേസില്‍ ആരോപണവിധേയരാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ചടങ്ങില്‍ നിന്നും വിട്ടുനിന്നതെന്നാണ് സൂചന. വിദേശത്തായതിനാല്‍ കായികമന്ത്രി ഇപി ജയരാജന്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.
ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ പി.വി.സിന്ധുവിനും, സാക്ഷി മാലിക്കിനും പരിശീലകര്‍ക്കും തിരുവനന്തപുരത്ത് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ അവാര്‍ഡ് വിതരണം ചെയ്തു. കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാറും ചടങ്ങില്‍ സംബന്ധിച്ചു.
സിന്ധുവിന് 50 ലക്ഷവും,സാക്ഷിക്ക് 25 ലക്ഷവും പരിശീലകര്‍ക്ക് യഥാക്രമം പത്ത്, അഞ്ച് ലക്ഷവുമാണ് നല്കിയത്. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അതിഥികളായാണ് ബാഡ്മിന്റണ്‍ താരം പിവി സിന്ധുവും ഗുസ്തി താരം സാക്ഷി മാലിക്കും തിരുവനന്തപുരത്തെത്തിയത്.
https://www.facebook.com/Malayalivartha


























