ഒളിമ്പിക്‌സ് താരങ്ങള്‍ കേരളത്തിന്റെ ആദരം; ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറി

റിയോ ഒമ്പിക്‌സില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ ആദരം. കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാന നിമിഷം പിന്മാറി. വിദേശത്തായതിനാല്‍ കായികമന്ത്രി ഇ.പി ജയരാജനും ചടങ്ങില്‍ എത്തിയില്ല. ഇതോടെഖ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളില്ലാതെയാണ് രാജ്യത്തിന്റെ അഭിമാനം കാത്ത താരങ്ങളെ ആദരിച്ചത്.
ചടങ്ങിന്റെ മുഖ്യ സ്‌പോണ്‍സര്‍ ആയ കമ്പനി ഭൂമി തട്ടിപ്പ് കേസില്‍ ആരോപണ വിധേയരാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. ചടങ്ങില്‍ ഉദ്ഘാടകനായി മുഖ്യമന്ത്രിയെ ആണ് നിശ്ചയിച്ചിരുന്നത്. ഇന്നു രാവിലെ വരെ മുഖ്യമന്ത്രി വിട്ടുനില്‍ക്കും എന്ന് സൂചനയും ലഭിച്ചിരുന്നില്ല. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ ടി.പി ദാസന്‍ മുന്‍മന്ത്രി എം.വിജയകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തിരുവനന്തപുരം കോട്ടന്‍ഹില്‍സ് സ്‌കൂളില്‍ രാവിലെ 11 മണിക്ക് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ പി.വി സിന്ധു, സാക്ഷി മാലിക്ക്, ഗോപി ചന്ദ് അടക്കമുള്ള ഇവരുടെ പരിശീലകരെയും ആദരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അതിഥികളായാണ് പി.വി സിന്ധുവും സാക്ഷി മാലിക്കും സംസ്ഥാനത്തെത്തിയത്.
https://www.facebook.com/Malayalivartha