കേരളത്തിലെ അടുത്ത സര്‍ക്കാര്‍ ബിജെപിയുടേതെന്ന് അമിത് ഷാ

കേരളത്തിലെ അടുത്ത സര്‍ക്കാര്‍ ബിജെപിയുടേതാകണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോഴിക്കോട് നടക്കുന്ന ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ അടുത്തതായി ഒരു തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ അതില്‍ ബിജെപി തന്നെ വിജയിക്കുകയും അധികാരമേല്‍ക്കുകയും ചെയ്യും.
കോഴിക്കോട് ബിജെപിക്ക് പുണ്യഭൂമിയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോടാണ് 1967ല്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ പങ്കെടുത്ത ജനസംഘ് പരിപാടി നടന്നതെന്നും അമിത് ഷാ ഓര്‍മ്മപ്പെടുത്തി.ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പദ്ധതിയാണ് രാജ്യത്ത് പ്രധാനമന്ത്രി നടപ്പാക്കി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. അക്രമണങ്ങളിലൂടെ ബിജെപിയെ തടയാനാകുമെന്ന് വിചാരിച്ചാല്‍ അത് വ്യാമോഹം മാത്രമാണെന്നും അമിത് ഷാ പറഞ്ഞു
https://www.facebook.com/Malayalivartha


























