Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

വിജിലന്‍സ് കേസ് രാഷ്ട്രീയ പകപോക്കല്‍; കെ.ബാബുവിന് രാഷ്ട്രീയ സംരക്ഷണം നല്‍കും

25 SEPTEMBER 2016 09:15 AM IST
മലയാളി വാര്‍ത്ത

അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന കേസില്‍ കെ.ബാബുവിനെതിരായ വിജിലന്‍സ് റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് കെപിസിസി രാഷ്ട്രീകാര്യ സമിതിയുടെ വിലയിരുത്തല്‍. ബാബുവിന് രാഷ്ട്രീയ സംരക്ഷണം നല്‍കാന്‍ യോഗത്തില്‍ ധാരണയായി. ശനിയാഴ്ച ഹൈകമാന്‍ഡ് പ്രതിനിധികളായ എ.ഐ.സി.സി ജന. സെക്രട്ടറി മുകുള്‍ വാസ്‌നിക്, സെക്രട്ടറി ദീപക് ബാബ്‌റിയ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമിതിയുടെ ആദ്യ യോഗം ഉച്ചക്ക് 12ന് ആരംഭിച്ച് രാത്രി വൈകിയും തുടര്‍ന്നു.
രാഷ്ട്രീയ പകപോക്കലിന് ഇനി ബാബുവിനെ വിട്ടുകൊടുക്കരുതെന്ന പൊതുവികാരമാണ് യോഗത്തില്‍ ഉണ്ടായത്. വിജിലന്‍സ് അന്വേഷണത്തെ പാര്‍ട്ടി എതിര്‍ക്കില്ല. ഇതുവരെ ബാബുവിനെതിരെ ഒരുതെളിവും ലഭിക്കാത്തതും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബാബുവിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നസ്വരം ഉണ്ടാകാന്‍ പാടില്ലായിരുന്നെന്ന് ചിലര്‍ വിമര്‍ശിച്ചു. ഏകകണ്ഠമായാണ് യോഗത്തില്‍ ബാബുവിന് പിന്തുണ ഉറപ്പാക്കാന്‍ തീരുമാനിച്ചത്. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ഇക്കാര്യം ഞായറാഴ്ച നടത്തുന്ന പത്രസമ്മേളനത്തില്‍ ഔദ്യോഗികമായി അറിയിക്കും.
വിജിലന്‍സ് അദ്ദേഹത്തെ അനാവശ്യമായി വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍തന്നെ പാര്‍ട്ടി സംരക്ഷണം നല്‍കണമായിരുന്നെന്ന് ബെന്നി ബഹനാന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. ജോസഫ്, പി.സി. ചാക്കോ എന്നിവര്‍ വാദിച്ചു. ഗ്രൂപ്പിന് അതീതമായി ഈ വികാരമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്. മദ്യലോബിയുടെ ഇംഗിതപ്രകാരം നടക്കുന്ന അന്വേഷണത്തിന് പാര്‍ട്ടി വഴങ്ങരുത്. ഒരു സാധാരണ പ്രവര്‍ത്തകന് പോലും ഇത്തരം സാഹചര്യമുണ്ടായാല്‍ സംരക്ഷിക്കേണ്ട കെ.പി.സി.സി പ്രസിഡന്റ് ഈ വിഷയത്തിലെടുത്ത നിലപാട് ക്രിമിനല്‍ കുറ്റമാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.
പാര്‍ട്ടി പുന$സംഘടനയുടെ കാര്യത്തില്‍ ഭിന്നാഭിപ്രായമാണ് ഉണ്ടായത്. എന്നാല്‍, നിലവിലെ 14 ഡി.സി.സി പ്രസിഡന്റുമാരെയും അടിയന്തരമായി മാറ്റാന്‍ ധാരണയായി. പകരക്കാര്‍ക്ക് പ്രായപരിധി ഉണ്ടാവില്ല. ഇവരുടെ യോഗ്യത ഉള്‍പ്പെടെ കാര്യങ്ങള്‍ എ.ഐ.സി.സി നിശ്ചയിക്കും. സംഘടനാ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന ആവശ്യമാണ് എ ഗ്രൂപ് നേതാക്കള്‍ ഉന്നയിച്ചത്. എന്നാല്‍, എ.ഐ.സി.സി തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ അതിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി. ഒരു സംസ്ഥാനത്തിന് മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാവില്‌ളെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം അതല്‌ളെങ്കില്‍ പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വേണ്ടിവരുമെന്ന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ എ.ഐ.സി.സി നേതൃത്വവുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. കേരളത്തിലെ സംഘടനാ സംവിധാനത്തില്‍ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി അച്ചടക്കസമിതി രൂപവത്കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ചര്‍ച്ച വിവരങ്ങള്‍ പുറത്തുവിടരുതെന്ന ധാരണ യോഗത്തിനു മുമ്പുതന്നെ നേതാക്കള്‍ കൈക്കൊണ്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends