തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ. സംസ്ഥാന കണ്‍വീനര്‍

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ യുടെ സംസ്ഥാന കണ്‍വീനറാക്കും. അമിത് ഷാ വിളിച്ച എന്‍.ഡി.എ. യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോട് നടക്കുന്ന എന്‍ഡിഎ യോഗത്തിനുശേഷം ഉണ്ടാകും . പി.സി.തോമസ്, സി.കെ.ജാനു, രാജന്‍ ബാബു എന്നിവരും ഉന്നതതല സമിതിയിലുണ്ട്.
എന്‍ഡിഎ സംസ്ഥാന ഘടകം കണ്‍വീനര്‍ സ്ഥാനത്തിനുള്ള അവകാശവാദം ബിഡിജെഎസ് നേരത്തെതന്നെ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനെ ബിജെപി എതിര്‍ക്കുകയായിരുന്നു. പ്രമുഖ കക്ഷിയായ ബിജെപിക്കു തന്നെ കണ്‍വീനര്‍ സ്ഥാനം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നുവന്നത്. ഇക്കാര്യത്തിലാണ് ഇപ്പോള്‍ അന്തിമതീരുമാനമുണ്ടായിരിക്കുന്നത്.
സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം പരിഗണിച്ചാണ് തുഷാറിനെ കണ്‍വീനറാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബി.ഡി.ജെ.എസുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. എന്‍.ഡി.എ. ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഘടകകക്ഷികള്‍ക്ക് കൂടുതല്‍ പദവികള്‍ നല്‍കണമെന്നാണ് തീരുമാനം. കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസുമായി നടത്തിയ ചര്‍ച്ചയില്‍ ക്രൈസ്തവ സമൂഹത്തെ എന്‍.ഡി.എയുമായി അടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യവും അമിത് ഷാ ഉന്നയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























