പ്രത്യേക പരിഗണനയില്ല: സ്പീക്കറെ വി.എസ് അതൃപ്തി അറിയിച്ചു

നിയമസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ തനിക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കാത്തതില്‍ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യൂതാനന്ദന് അതൃപ്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പരാതി നല്‍കി. ആവശ്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയിട്ടും സര്‍ക്കാര്‍ നടപടിയായില്ലെന്നും പരാതിയില്‍ പറയുന്നു.
ക്യാബിനറ്റ് പദവിയുണ്ടായിട്ടും സെക്രട്ടേറിയറ്റില്‍ പ്രത്യേകം മുറിയോ വിശ്രമ സൗകര്യമോ ഇല്ലാ. നിയമസഭാ രജിസ്റ്ററില്‍ ഒപ്പവയ്ക്കാനും ശമ്പളം വാങ്ങാനും മറ്റ് അംഗങ്ങള്‍ക്കൊപ്പം ഊഴം കാത്തുനില്‍ക്കണം. സ്പീക്കറുടെ മുറിയില്‍ നേരത്തെ താല്‍ക്കാലിക വിശ്രമ സൗകര്യം അനുവദിച്ചുവെങ്കിലും ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നും വി.എസ് പരാതിപ്പെടുന്നു.
https://www.facebook.com/Malayalivartha

























