ഓഫറുകള്‍ നിരവധി, ആശുപത്രിക്കായി ഡോക്ടര്‍ ചമഞ്ഞു ഒന്നേകാല്‍ കോടി തട്ടി, യുവാവിന്റെ നഗ്‌ന ഫോട്ടോകള്‍ പുറത്തു വിടുമെന്ന് ഭീഷണിയും, തട്ടിപ്പുകാരി നിനയെ പോലീസ് കുടുക്കിയതിങ്ങനെ

ജീവിക്കാന്‍ വകയില്ലാതെ വരുമ്പോള്‍ പലതും ചെയ്തു പോകുന്നവരേക്കാള്‍ പല അതിക്രമങ്ങളും ചെയ്ത് എങ്ങനെയെങ്കിലും ജീവിക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്ന് കൂടുതല്‍. എംബിബിഎസ് ബിരുദധാരിയാണെന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറാണെന്നും പുതുതായി ആശുപത്രി തുടങ്ങാന്‍ പോകുന്നുവെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത യുവതിയെ പോലീസ് നിരന്തരമായി പിന്തുടര്‍ന്ന് പിടികൂടി.
ആശുപത്രി തുടങ്ങാനെന്ന പേരില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവില്‍ നിന്നും പണം തട്ടിയ യുവതിയെ യാണ് പൊലീസ് പിടികൂടിയത്. കൊട്ടിയം സ്വദേശിനി നിയ എന്ന ഇബി ഇബ്രാഹിമാണ് പോലീസിന്റെ അന്വേഷണത്തെ തുടര്‍ന്ന് അറസ്റ്റിലായത്. പണം നല്‍കിയ യുവാവ് പണം തിരികെ ചോദിച്ചപ്പോള്‍ യുവാവിന്റെ നഗ്നഫോട്ടോകള്‍ പുറത്തുവിടുമെന്ന് യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഡോക്ടറെന്നു പരിചയപ്പെടുത്തിയാണ് യുവതി ഒരുകോടി 25 ലക്ഷം രൂപ തട്ടിയെടുത്തത്. ബിസിനസ് പങ്കാളി, ഡയറക്ടര്‍മാരില്‍ ഒരാള്‍ തുടങ്ങിയ സ്ഥാനമാനങ്ങള്‍ നല്‍കാമെന്ന മോഹനവാഗ്ദാനങ്ങളാണ് യുവതിയുടെ വലയില്‍ നിരവധിപേര്‍ വീഴാന്‍ കാരണമായത്. തുടര്‍ന്ന് പട്ടം സ്വദേശിയായ യുവാവിന്റെ പരാതിയില്‍ സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍കോളുകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ നെയ്യാറ്റിന്‍കരയിലെ ഒളിസങ്കേതത്തില്‍നിന്നു പിടികൂടുകയായിരുന്നു.
യുവതിയില്‍നിന്ന് സ്വര്‍ണാഭരണങ്ങളും വിലകൂടിയ മൊബൈല്‍ഫോണുകളും വിവിധ കമ്പനികളുടെ നിരവധി സിമ്മുകളും പൊലീസ് കണ്ടെത്തി. ഇബിയുടെ സഹായികളായ നാലു പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha