ഭാര്യ മരിച്ചതിന്റെ മൂന്നാം നാള്‍ ഭര്‍ത്താവ് ട്രെയിനിനു മുന്നില്‍ച്ചാടി മരിച്ചു

llഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ഭര്‍ത്താവ് ട്രെയിനിനു മുന്നില്‍ചാടി ജീവനൊടുക്കി. പാലായിലെ ആദ്യകാല ലെയ്ത്തുടമ കടപ്പാട്ടൂര്‍ കളപ്പുരക്കല്‍ തൊട്ടിയില്‍ രവീന്ദ്രനാ(68)ണ് ഇന്നലെ പുലര്‍ച്ചെ കുമാരനെല്ലൂരില്‍ ട്രെയിന്‍തട്ടി മരിച്ചത്.
ഭാര്യ ബേബി (65) കഴിഞ്ഞ ശനിയാഴ്ച ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്. ഞായറാഴ്ച സംസ്‌കാരം നടത്തിയിരുന്നു. തനിക്കിനി ഒറ്റയ്ക്ക് കഴിയാനാവില്ലന്നും ട്രെയിനിനു മുന്നില്‍ചാടി മരിക്കുമെന്നും രവീന്ദ്രന്‍ ബന്ധുക്കളോടു പറഞ്ഞിരുന്നു.
പതിവുളള പ്രഭാത നടത്തത്തിന് ഇന്നലെ രാവിലെ ഇറങ്ങിയ രവീന്ദ്രന്‍ പാലാ ടൗണിലെത്തി ബസു കയറി കുമാരനെല്ലൂരെത്തി ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു. പുലര്‍ച്ചെ 6.40നാണ് കുമാരനെല്ലൂരിനു സമീപം റെയില്‍വെ ട്രാക്കില്‍ മൃതദേഹം കാണപ്പെട്ടത്. വസ്ത്രത്തിനുള്ളില്‍നിന്ന് ആത്മഹത്യാകുറിപ്പും ഭാര്യയുടെ ഫോട്ടോയും ബസ് ടിക്കറ്റും മൃതദേഹം കാണപ്പെട്ട ട്രാക്കിന് സമീപത്തുനിന്ന് ടോര്‍ച്ചും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
രവീന്ദ്രന്റെ രണ്ട് ആണ്‍മക്കള്‍ യു.കെയിലും മകള്‍ വ്യോമസേനയില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പം ഛത്തീസ്ഗഡിലുമാണ് കഴിയുന്നത്. ദമ്പതിമാര്‍ വര്‍ഷങ്ങളായി പാലായിലെ വസതിയില്‍ തനിച്ചാണ് താമസം. മാതാവിന്റ മരണം അറിഞ്ഞ് യു.കെയില്‍നിന്ന് ഒരു മകനും മകളും എത്തിയിരുന്നു. ഭാര്യയുടെ സംസ്‌കാരം കഴിഞ്ഞ് ഞായറാഴ്ച രാത്രി പന്ത്രണ്ടോടെയാണ് രവീന്ദ്രന്‍ ഉറങ്ങാന്‍ കിടന്നത്. ഇന്നലെ രാവിലെ മകന്‍ ഉണര്‍ന്ന് അച്ഛനെ അന്വേഷിക്കുന്നതിനിടെ പാലാ പൊലീസാണ് മരണ വിവരം അറിയിക്കുന്നത്. രവീന്ദ്രന്റെ സംസ്‌കാരം നടത്തി. മക്കള്‍: കവിത. രാജേഷ്, അനീഷ്. മരുമക്കള്‍: മനോജ്. ഉജ്ജ്വല(യു.കെ).
https://www.facebook.com/Malayalivartha