പെരുമ്പിലാവില്‍ അജ്ഞാത വാഹനമിടിച്ച് രണ്ടു പേര്‍ മരിച്ചു

പെരുമ്പിലാവില്‍ അജ്ഞാത വാഹനമിടിച്ച് രണ്ടുപേര്‍ മരിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളാണ് അപകടത്തില്‍ പെട്ടത്. ഒരാള്‍ക്ക് പരിക്കേറ്റു. അക്കിക്കാവ് സ്വദേശി നാലകത്ത് വീട്ടില്‍ സുബൈറിന്റെ മകന്‍ ഹാരിസ്(19), കരിക്കാട് ചോല മൊയ്തുവിന്റെ മകന്‍ ഫവാസ്(18) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അക്കിക്കാവ് മണ്ടുമ്പാല്‍ ജോയിയുടെ മകന്‍ ജിഷോയി(18)യെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അര്‍ധരാത്രി 12 മണിക്കായിരുന്നു അപകടം.
ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ അക്കിക്കാവ് രജിസ്ട്രാര്‍ ഓഫീസിന് മുന്‍വശത്തായിരുന്നു സംഭവം. അപകടത്തില്‍പെട്ട വാഹനം കണ്ടെത്താനായില്ല. മണിക്കൂറുകള്‍ക്ക് ശേഷം അതുവഴി വന്ന വഴിയാത്രക്കാരാണ് അപകടത്തില്‍ പെട്ടവരെ റോഡരികില്‍ വീണു കിടക്കുന്നതായി കണ്ടത്. മരിച്ച ഫവാസ് സിവില്‍ വിദ്യാര്‍ഥിയും ഹാരിസ് പ്ലസ്ടു വിദ്യാര്‍ഥിയുമാണ്.
https://www.facebook.com/Malayalivartha