നാളെ തിരുവനന്തപുരത്ത് യുഡിഎഫ് ഹര്‍ത്താല്‍

നാളെ തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ പൊലീസുമായുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ സെക്രട്ടേറിയറ്റിനുമുന്നില്‍ പൊലീസിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലില്‍നിന്നു പൊലീസിനു നേരേ ചീമുട്ടയും കല്ലും എറിഞ്ഞിരുന്നു. തുടര്‍ന്നു പൊലീസ് ലാത്തിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതിനിടയില്‍ സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെയും സി ആര്‍ മഹേഷിനെയും ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha
























