പോലീസ് അക്രമം ബോധപൂര്‍വം: രമേശ് ചെന്നിത്തല

യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലിനു നേര്‍ക്ക് പോലീസ് അക്രമം അഴിച്ചുവിട്ടത് ബോധപൂര്‍വമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ സമരപന്തലില്‍ ഇരിക്കുമ്പോഴാണ് പോലീസ് ഗ്രനേഡ് പ്രയോഗിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബാലുവിന്റെ നേതൃത്വത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha