സ്വാശ്രയ പ്രശ്‌നം: നിയമസഭയില്‍ ബഹളം തുടരുന്നു, പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

സ്വാശ്രയ പ്രശ്‌നത്തില്‍ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ ബഹളം തുടരുന്നു. യുഡിഎഫ് എംഎല്‍എമാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് സഭയില്‍ എത്തിയത്. ചോദ്യോത്തരവേള പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് എംഎല്‍എമാര്‍ സഭയിലെത്തിയത്. പ്രശ്‌നം പരിഹരിക്കുന്നതുവരെ ഈ സമരം തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു.
അതേസമയം, നിയമസഭയില്‍ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം തുടരുകയാണ്. എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരമിരിക്കുന്നത്. മുസ്‌ലിം ലീഗിന്റെ എംഎല്‍എമാരായ എന്‍.ഷംസുദ്ദീന്‍, കെ.എം.ഷാജി എന്നിവരും സത്യഗ്രഹം നടത്തുന്നുണ്ട്.
വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫിന്റെ അടിയന്തരയോഗം ഇന്നു വൈകുന്നേരം കന്റോണ്‍മെന്റ് ഹൗസില്‍ ചേരുന്നുണ്ട്. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് യോഗം. വിധിയുടെ വിശദാംശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
https://www.facebook.com/Malayalivartha
























