ഹര്‍ത്താലിന് ശക്തമായ തുടക്കം... അക്രമം ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ പോലീസുകാര്‍; കണ്ണൂരിലും തിരുവനന്തപുരത്തും അക്രമമുണ്ടാകാന്‍ സാധ്യത കൂടുതല്‍

കണ്ണൂരിലെ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി. ആദ്യമണിക്കൂറുകളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പത്രം, പാല്‍ എന്നിവയെ ഒഴിവാക്കി. പിണറായി പെട്രോള്‍പമ്പിനു സമീപം കൊല്ലനാണ്ടി ഹൗസില്‍ കെ.പി.രമിത് (29) ആണു കൊല്ലപ്പെട്ടത്.
അക്രമം ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു. കണ്ണൂരിലും തിരുവനന്തപുരത്തും അക്രമമുണ്ടാകാന്‍ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍.
അതേസമയം, ഇന്നത്തെ ഹര്‍ത്താലില്‍ സമാധാനം പാലിക്കുന്നതിനും അതിക്രമവും പൊതുമുതല്‍ നശിപ്പിക്കലും തടയുന്നതിനും എല്ലാവരും സഹകരിക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി അഭ്യര്‍ഥിച്ചു. വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ യുക്തമായ വകുപ്പുകള്‍ ഉപയോഗിച്ചു കേസെടുക്കാനും നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha