കണ്ണൂരില്‍ തങ്ങള്‍ ബോംബുണ്ടാക്കുന്നുവെന്ന് തുറന്നുസമ്മതിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി

കണ്ണൂരില്‍ സ്വയം രക്ഷയ്ക്കായി തങ്ങള്‍ ബോംബുണ്ടാക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് ആര്‍എസ്എസ് നേതാവ് രംഗത്ത്. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസിന്റെ പ്രമുഖ നേതാവ് വത്സന്‍ തില്ലങ്കേരി ബോംബുണ്ടാക്കുന്നതിനെ ന്യായീകരിച്ച് സംസാരിച്ചത്. ഓഗസ്റ്റ് 20ന് പിണറായിക്കടുത്ത് കോട്ടയംപൊയിലില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ദീക്ഷിതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു, ബോംബ് നിര്‍മ്മാണത്തെ സ്ഥിരീകരിച്ച് വത്സന്‍ സംസാരിച്ചത്. എന്തിനാണ് ആര്‍എസ്എസ് ബോംബുണ്ടാക്കുന്നത് എന്ന ചോദ്യത്തിന്, മരിക്കും എന്നറിഞ്ഞു കൊണ്ടാണല്ലോ ബോംബുണ്ടാക്കുന്നത് എന്നായിരുന്നു വത്സന്‍ തില്ലങ്കേരിയുടെ മറുപടി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബുണ്ടാക്കേണ്ടിവരുന്നത്, പോലീസിന്റെയും ഭരണത്തിന്റെയും പരാജയം മൂലമാണെന്നും അദ്ദേഹം പറയുന്നു. കണ്ണൂരിലെ ആര്‍എസ്എസുകാര്‍ ഇങ്ങനെ ചെയ്യേണ്ടി വരുന്നതിന് മറുപടി പറയേണ്ടത് പൊലീസ് മന്ത്രിയാണെന്നും തില്ലങ്കേരി പറയുന്നു.
വാര്‍ത്താ ചാനലിലെ ചര്‍ച്ചയിലായിരുന്നു സംഭവം നടന്നത്. കണ്ണൂരിലെ ആക്രമരാഷ്ട്രീയത്തില്‍ ബിജെപി പ്രവര്‍ത്തകനും സിപിഐഎം പ്രവര്‍ത്തകനും കൊല്ലപ്പെട്ടതിനെ സംബന്ധിച്ചുള്ള ചര്‍ച്ചയിലാണ് ബോംബുണ്ടാക്കുന്നതിന്റെ കാരണങ്ങള്‍ പറഞ്ഞ് ന്യായീകരിക്കാന്‍ നേതാവ് മുതിര്‍ന്നത്. കണ്ണൂരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ബോംബും ആയുധങ്ങളുമൊക്കെ ഉപയോഗിക്കാറുണ്ടെങ്കിലും ഇത് പരസ്യമായി സമ്മതിക്കാറില്ല. തങ്ങളുടെ കൂടെയുള്ള ഒരാള്‍ കൊല്ലപ്പെട്ടത്, മരിക്കുമെന്ന് അറിഞ്ഞുകൊണ്ട് ചെയ്യുന്ന ജോലിയിലാണെന്നും വത്സന്‍ പറഞ്ഞുവെക്കുന്നു. ദീക്ഷിത് കൊല്ലപ്പെട്ടത് ബോംബുണ്ടാക്കുന്നതിനിടെയാണെന്ന് കൂടിയാണ് വാക്കുകളിലൂടെ ആര്‍എസ്എസ് നേതാവ് തന്നെ സാക്ഷ്യപ്പെടുത്തുന്നത്. ആര്‍എസ്എസിന്റെ ജില്ലാ കാര്യവാഹകും സംസ്ഥാന നേതാവുമാണ് വത്സന്‍ തില്ലങ്കേരി.
കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ സിപിഐഎം ആണെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6വരെയാണ് ഹര്‍ത്താലാചരിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി വേട്ടയാടപ്പെടുകയാണെന്നും, സര്‍ക്കാരിതിന് കൂട്ടുനില്‍ക്കുകയാണെന്നും ബിജെപി ആരോപിച്ചു. സിപിഐഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയാണ് നാളെ ഹര്‍ത്താലചരിക്കുന്നതെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അറിയിച്ചിരുന്നു. പിണറായി ടൗണില്‍ പെട്രോള്‍ പമ്പിനു സമീപത്തു വെച്ചാണ് ഒരു സംഘം ആളുകള്‍ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ സിപിഐഎം പ്രവര്‍ത്തകന്‍ എം മോഹന്‍ കൊല്ലപ്പെട്ടതിനു മണിക്കൂറുകള്‍ക്കുള്ളിലാണ് ബിജെപി പ്രവര്‍ത്തകന്‍ പട്ടാപ്പകല്‍ വെട്ടേറ്റു മരിച്ചത്. അതേദിവസം തന്നെ വൈകിട്ടുള്ള ചാനല്‍ ചര്‍ച്ചയിലാണ് ആര്‍എസ്എസ് നേതാവ് ബോംബ് നിര്‍മ്മാണം സ്ഥിരീകരിച്ചിരിക്കുന്നത്
https://www.facebook.com/Malayalivartha