ജയരാജന് രാജിവെക്കില്ലെന്ന് സൂചന. രാത്രി രാജികത്തുമായി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ ജയരാജനെ മുഖ്യമന്ത്രി സമാധാനിപ്പിച്ച് മടക്കി അയച്ചു, കോടിയേരിയും അയഞ്ഞു

ബന്ധുനിയമന വിവാദത്തില്‍പ്പെട്ട വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ രാജിവയ്ക്കില്ലെന്ന് സൂചന. വകുപ്പുമാറ്റത്തിനുള്ള സാധ്യതയുമില്ല. ഇന്നു ചേരുന്ന സി.പി.എം. സംസ്ഥാന സെക്രേട്ടറിയറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യുമെങ്കിലും ജയരാജനെതിരേ കടുത്ത നടപടി വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്.
ഇന്നലെ രാത്രിയോടെ രാജികത്തുമായി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ ഇ പി ജയരാജനെ രാജിവെക്കേണ്ടെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
ഇന്നലെ എ.കെ.ജി. സെന്ററില്‍ കൂടിക്കാഴ്ച നടത്തിയ പിണറായി വിജയനും കോടിയേരി ബാലകൃഷ്‌നും വിഷയം ചര്‍ച്ച ചെയ്തു. സര്‍ക്കാരിന്റെ തുറന്ന സമീപനം വ്യക്തമാക്കാന്‍ വിജിലന്‍സ് അന്വേഷണം മതിയാകുമെന്നും അന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്കനുസരിച്ച് തുടര്‍നടപടികളാകാം എന്നുമാണ് പിണറായി വിജയന്റെ നിലപാട്.
ഇപി ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയാല്‍ സമാന വിവാദം തന്നിലേക്കും വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭയപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരിയുടെ മകനും സമാന രീതിയില്‍ നിയമനം നേടിയിരുന്നു. ഇപ്പോള്‍ ഇപി രാജിവെച്ചാല്‍ അടുത്തത് തന്റെ രാജിക്കായി പ്രതിപക്ഷം മുറവിളി തുടങ്ങുമെന്ന് പിണറായി കരുതുന്നു. അതുകൊണ്ട് തന്നെയാണ് ഇപി ജയരാജനോട് മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ല എന്ന് പിണറായി പറഞ്ഞത്. എന്നാല്‍ ജയരാജനുമായി അത്ര രസത്തിലല്ലാത്ത കോടിയേരിയുടെ ഇക്കാര്യത്തിലുള്ള തീരുമാനം നിര്‍ണായകമാണ്. തന്നെ പുറത്താക്കിയാല്‍ കോടിയേരിയുടെ മകനുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ പുറത്ത് വിടുമെന്ന് ജയരാജന്‍ ഭീഷണി മുഴക്കിയതായാണ് അറിവ്.
തീരുമാനമെടുക്കാന്‍ കേന്ദ്രനേതൃത്വം സംസ്ഥാനഘടകത്തോട് പറഞ്ഞതാണ് ഇപി ജയരാജന് രക്ഷയായത്. അതുവരെ ജയരാജന്‍ രാജിവെക്കട്ടേ എന്ന് പറഞ്ഞിരുന്ന പിണറായി കേന്ദ്ര തീരുമാനം വന്നതോടെ നിലപാട് മാറ്റി. ഇതിനെ തുടര്‍ന്നാണ് രാജിവെക്കേണ്ടതില്ല എന്ന് പിണറായി ഇപിയെ ഉപദേശിച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ ഏറെ ദുര്‍ബലനെന്ന സെക്രട്ടറിയെന്ന് പഴി കേള്‍ക്കുന്ന കോടിയേരി ശക്തനായ പിണറായിയുടെ തീരുമാനത്തോട് വിയോജിക്കാന്‍ ഇടയില്ല. പാര്‍ട്ടിയിലും ഭരണത്തിലും പിണറായിയുടെ മേധാവിത്വം തകര്‍ക്കാര്‍ ഇപ്പോഴും കോടിയേരിക്ക് കഴിഞ്ഞില്ല എന്നതും ഇപിക്ക് തുണയാകുന്നുണ്ട്.
ബന്ധുനിയമന വിവാദത്തില്‍ ജയരാജന്‍ പാര്‍ട്ടിക്ക് മുന്നില്‍വച്ച രഹസ്യ റിപ്പോര്‍ട്ടിലെ വിവരങ്ങളും അദ്ദേഹത്തിന്റെ നടപടികളെ ന്യായീകരിക്കുന്നതാണ്. വ്യവസായവകുപ്പിലെ വിവാദ നിയമനങ്ങളില്‍ തനിക്കു പങ്കില്ലെന്നും നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാക്കണമെന്ന പാര്‍ട്ടി നിര്‍ദേശം നടപ്പാക്കാന്‍ മാത്രമാണു ശ്രമിച്ചതെന്നും കോടിയേരിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ജയരാജന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാക്കാന്‍ നടപടിയെടുക്കണമെന്ന് ഇടതു സര്‍ക്കാര്‍ തീരുമാനിച്ചു. നഷ്ടത്തിലായ സ്ഥാപനങ്ങളുടെ എം.ഡി, ജനറല്‍ മാനേജര്‍ സ്ഥാനങ്ങളിലേക്ക് പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിക്കാന്‍ റിയാബിനോടു (പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്) നിര്‍ദേശിച്ചു. ലഭിച്ച അപേക്ഷകളില്‍നിന്ന് അര്‍ഹരായ അഞ്ചു പേരുടെ ചുരുക്കപ്പട്ടിക റിയാബ് കെ.എസ്.ഐ.ഇക്ക് നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha

























