500 രൂപ നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് നല്‍കി ഉണക്കമീന്‍ വില്പനക്കാരിയെ കബളിപ്പിച്ചു

ഉണക്കമീന്‍ വില്പനക്കാരിയെ 500 രൂപ നോട്ടിന്റെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് നല്‍കി കബളിപ്പിച്ചു. കാഞ്ഞങ്ങാട് മീന്‍ചന്തയില്‍ കച്ചവടം നടത്തുന്ന അജാനൂര്‍ കടപ്പുറത്തെ മാധവിയാണ് കബളിപ്പിക്കപ്പെട്ടത്. 500ന്റെ പുതിയ നോട്ടിന്റെ ഇരുഭാഗവും ഫോട്ടോ സ്റ്റാറ്റ് എടുത്ത് അത് പരസ്പരം ഓട്ടിച്ചാണ് നല്‍കിയത്.
50 രൂപയുടെ ഉണക്കമീനാണ് അപരിചിതന്‍ വാങ്ങിയത്. ബാക്കി 450 രൂപ മാധവി മടക്കി നല്‍കുകയും ചെയ്തു. വീട്ടിലെത്തി പുതിയ 500ന്റെ നോട്ട് മക്കളെ കാണിച്ചപ്പോഴാണ് അത് കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് ഒട്ടിച്ചതാണെന്ന് വ്യക്തമായത്. പാന്റും ഷര്‍ട്ടും ധരിച്ച ആളാണ് മീന്‍വാങ്ങിയതെന്നും പുതിയ 500ന്റെ നോട്ടാണെന്ന് പറഞ്ഞ് കൈയില്‍ തന്നപ്പോള്‍ കൂടുതല്‍ പരിശോധിച്ച് നോക്കിയില്ലെന്നും മാധവി പറഞ്ഞു.
ഒറ്റ നോട്ടത്തില്‍ ഒട്ടിച്ചുവെച്ചതാണെന്ന് മനസ്സിലായില്ല. വീട്ടിലെത്തി മക്കളെ കാണിച്ചപ്പോള്‍ അവരാണ് പറഞ്ഞത് ഇത് ഫോട്ടോസ്റ്റാറ്റ് ആണെന്ന്. ആകെ വില്‍പ്പന 500 രൂപയ്ക്ക് താഴെയാണ്. അതുമുഴുവന്‍ പോയി' പറയുമ്പോള്‍ മാധവിയുടെ കണ്ണു നിറഞ്ഞു.
https://www.facebook.com/Malayalivartha


























