നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം: മെയ് 31 വരെ ജപ്തി നടപടികള്‍ ഇല്ല

നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക വായ്പകള്‍ക്ക് മെയ് 31 വരെ സംസ്ഥാന സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചു. ഇതോടെ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളില്‍ മെയ് 31 വരെ യാതൊരു ജപ്തി നടപടികളും ഉണ്ടാകില്ല. അതിനൊപ്പം ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്കായി റിക്രൂട്ട്‌മെന്റ് ബോര്‍ഡും രൂപീകരിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തത്.
രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം മെയ് അവസാനം വരെയാണ് കാലാവധി.
https://www.facebook.com/Malayalivartha