ദമ്പതികളുടെ വിചിത്രവാദം ഞെട്ടിത്തരിച്ച് പോലീസും നാട്ടാരും: നാണക്കേട് മാറ്റാന്‍ ചോരക്കുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ചു

അല്‍അമീന്‍ നഗറില്‍ താമസിക്കുന്ന ഷെഫീക്ക്‌സിലിജ ദമ്പതികളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആലുവ അല്‍അമീന്‍ നഗറിനടുത്തു നിന്നാണ് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് കുഞ്ഞിനെ കണ്ടത്. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും ഒരു കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടു നോക്കിയപ്പോഴായിരുന്നു ദയനീയമായ ഈ കാഴ്ച കണ്ടത്. ഉടന്‍ പൊലീസിനെ അറിയിച്ചു.
ആ ദിവസങ്ങളില്‍ പ്രസവം നടന്നവരുടെയും പൂര്‍ണഗര്‍ഭിണികളായിരുന്നവരുടെയും വിവരം ശേഖരിച്ചതില്‍ നിന്നും ഷെഫീക്കിനെയും സിലിജയെയും കുറിച്ച് വിവരം ലഭിച്ചു. അല്‍അമീന്‍ നഗറിലെ ഗര്‍ഭിണിയായ ഒരു യുവതിയും ഭര്‍ത്താവും ഓട്ടോയില്‍ കയറി പോകുന്നതു കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പൊലീസിനു വിവരം നല്‍കുകയായിരുന്നു. ഏകദേശ രൂപം കിട്ടിയ ദമ്പതികളെ തേടി വീട്ടിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ക്കകം ഇവരെ ഓട്ടോക്കാരുടെ സഹായത്തോടെ പൊലീസ് കുന്നത്തേരിയില്‍ നിന്നും കണ്ടെത്തി.
തുടക്കത്തില്‍ ചോദ്യം ചെയ്യലില്‍ ഷെഫീക്കും സിലിജയും സംഭവം സമ്മതിച്ചു കൊടുക്കാന്‍ തയ്യാറായില്ല. സിലിജയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ പ്രസവം നടന്നതായി സ്ഥിരീകരിച്ചു. പിന്നീടാണ് സിലിജ മനസ്സാക്ഷിയില്ലാത്ത ഈ ക്രൂരത സമ്മതിച്ചത്. കാരണമായി സിലിജ പറഞ്ഞ വിചിത്രവാദം കേട്ടാല്‍ ആരും ഞെട്ടിപ്പോകും. ഷെഫീക്കിനും സിലിജയ്ക്കും ഉപേക്ഷിച്ച കുട്ടിയെ കൂടാതെ ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമുണ്ട്. രണ്ടാമത്തെ കുട്ടിക്ക് ഒരു വയസ് ആകുന്നതേയുള്ളു.
അതിനു മുമ്പു തന്നെ വയസില്‍ കാര്യമായ വ്യത്യാസമില്ലാതെ മൂന്നാമത്തെ കുട്ടി ഉണ്ടായത് ഷെഫീക്കിനും സിലിജയ്ക്കും നാണക്കേട് ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് ഇടവേളയില്ലാതെ പ്രസവിക്കുന്നെന്ന മാനക്കേട് ഒഴിവാക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു സിലിജ പറഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു പ്രസവം. ചൊവ്വാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ പിതാവ് ഷെഫീഖ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു.
സിലിജയെ പ്രസവാനന്തര ചികിത്സയ്ക്കായി ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കസ്റ്റഡിയിലുള്ള ഷെഫീക്കിനെ കോടതിയില്‍ ഹാജരാക്കി. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്ക് അമ്മ സിലിജയെയും കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
മാതാപിതാക്കളുടെ ക്രൂരതയറിയാതെ കുഞ്ഞിപ്പോള്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ സ്‌നേഹ ലാളനയിലാണ്. രണ്ടരകിലോ തൂക്കമുള്ള കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മജ മേനോന്റെ നേതൃത്വത്തില്‍ ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























