ക്രെഡിറ്റ് കാര്‍ഡ് ഹാക്ക് ചെയ്ത് ഗായകന്‍ ഉണ്ണികൃഷ്ണന്റെ അക്കൗണ്ടില്‍ നിന്നും 1.33 ലക്ഷം മോഷ്ടിച്ചു

ഗായകന്‍ ഉണ്ണികൃഷ്ണന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി അക്കൗണ്ടില്‍ നിന്നും അജ്ഞാതര്‍ 1.33 ലക്ഷം രൂപ കവര്‍ന്നെടുത്തു. വിദേശത്തു നിന്നാണ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് സംശയിക്കുന്നു. തന്റെ കൈവശമുളള ആര്‍ബിഎല്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി 2,000 ഡോളറിന്റെ ഇടപാട് നടത്തിയെന്നാണ് അണ്ണാശാല പോലീസ് സ്‌റ്റേഷനില്‍ ഉണ്ണികൃഷ്ണന്‍ പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മാസം 30ന് ഇടപാടു നടന്നതായാണു ക്രെഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റില്‍ നിന്നു മനസ്സിലാകുന്നത്. സംഭവത്തിനു കുറച്ചു ദിവസം മുന്‍പു മൗറീഷ്യസ് സന്ദര്‍ശിച്ച ഉണ്ണികൃഷ്ണന്‍ അവിടെ കാര്‍ഡ് ഉപയോഗിച്ചിരുന്നു.
അപ്പോള്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണു സംശയിക്കുന്നത്. തുടരന്വേഷണത്തിനായി അണ്ണാശാല പോലീസ് പരാതി സൈബര്‍ സെല്ലിനു കൈമാറിയിരിക്കുകയാണ്. അതേസമയം ഇവോലറ്റ് വഴി തട്ടിപ്പ് നടത്തി മലയാളി അധ്യാപികയുടെ അക്കൗണ്ടില്‍ നിന്ന് 19,000 രൂപ കവര്‍ന്നെന്ന കേസ് ബംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ബംഗളൂരുവില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനി രഞ്ജിതയാണ് തട്ടിപ്പിനിരയായത്. ഫോണില്‍ വിളിച്ച് ബാങ്കില്‍ നിന്നാണെന്ന രീതിയില്‍ സംസാരിച്ചാണ് തട്ടിപ്പുകാര്‍ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് പണം അപഹരിച്ചത്.
https://www.facebook.com/Malayalivartha