നരേന്ദ്ര മോദിയും പിണറായി വിജയനും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ; സിപിഎം വീണ്ടും ജയിച്ചാല്‍ കേരളത്തില്‍ ബംഗാള്‍ ആവര്‍ത്തിക്കുമെന്ന് കെസി വേണുഗോപാല്‍ എം പി

നിയമസഭാ തിരെഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിക്കുന്ന വോട്ടില്‍ വലിയൊരു വിഭാഗം ഇടതുപക്ഷ ചിന്താഗതിക്കാരുടേതാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സിപിഎം വീണ്ടും ജയിച്ചാല്‍ കേരളത്തില്‍ ബംഗാള്‍ ആവര്‍ത്തിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ഈ സര്‍ക്കാരിന്റെ പോക്ക് കണ്ടിട്ട് കമ്യൂണിസ്റ്റ് സഹയാത്രികള്‍ ഇന്ന് മാനസിക സമ്മര്‍ദ്ദത്തിലാണ്. കമ്യൂണിസ്റ്റ് ആശയങ്ങളോട് താല്‍പ്പര്യമുള്ളവര്‍ അറിയാതെ പ്രതികരിച്ച് പോകും. അതിനാലാണ് ആശാസമരത്തിന്റെ പേരില്‍ കെ. സച്ചിദാനന്ദനേയും പ്രേംകുമാറിനേയും പോലുള്ളവര്‍ പ്രതികരിച്ചത്. പ്രതികരിക്കുന്നവരെ ശരിയാക്കുക എന്നതാണ് സിപിഎം ശൈലി. ദേശീയതലത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വമായതിനാല്‍ അവര്‍ക്ക് പെട്ടന്ന് കെ.സച്ചിദാനന്ദനെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല.
പക്ഷെ, പ്രേംകുമാറിനെ ഒഴിവാക്കി. മോദിയും പിണറായി വിജയനും ഒരു നാണയത്തിന്റെ ഇരുവശമാണ്. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവിനെ പോലും മോദി സംസാരിക്കാന്‍ അനുവദിക്കുന്നില്ല. അതേ രീതിയിലാണ് കേരളത്തില്‍ പിണറായിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കെ നേരെയുള്ള സൈബര്‍ ആക്രമണം. ടി പി.ചന്ദ്രശേഖരനുണ്ടായ അനുഭവം നമുക്ക് മുന്നിലുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























