'ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള ദളിത് വേട്ട', മന്ത്രി എ കെ ബാലന്‍ രാജിവെയ്ക്കണമെന്ന്

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ നിരന്തരമായി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ സംസ്ഥാനത്ത് അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസുകാര്‍ തന്നെ ദളിതര്‍ക്കു നേരെ വ്യാപകമായ അക്രമണങ്ങളാണ് അഴിച്ച് വിടുന്നത്. ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് മന്ത്രി എ കെ ബാലന്‍ സ്ഥാനമൊഴിയണമെന്ന് ബിജെപി പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. സുധീര്‍ ആവശ്യപ്പെട്ടു.
മുന്‍പെങ്ങും അറിവില്ലാത്ത വിധത്തിലുള്ള ദളിത് വേട്ടയാണ് സംസ്ഥാനത്ത് നടക്കുന്നത്. നിയമസഭയില്‍ തന്നെ രണ്ട് മാസം മുമ്ബ് ദളിത് ആദിവാസി വിഭാഗങ്ങളിലുള്ള 325 പീഢനകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി തന്നെയാണ് വ്യക്തമാക്കിയത്.
ജനങ്ങള്‍ റാഗിങ്ങിനും, പോലീസിന്റെ ക്രൂരമായ മര്‍ദനങ്ങള്‍ക്കും വിധേയരായി കൊണ്ടിരിക്കുകയാണ്.
കലാലയങ്ങളിലെ അയിത്തത്തിന്റെ വ്യക്താക്കളായി എസ്എഫ്‌ഐ മാറിയിരിക്കുന്നു. ഹോസ്റ്റലുകളില്‍ താമസിക്കുന്ന ദളിത് ആദിവാസി വിദ്യാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ജാതിപ്പേരുകള്‍ വിളിച്ച് ആക്ഷേപിക്കുകയും റാഗിംഗിന് വിധേയരാക്കി കൊണ്ടിരിക്കുകയുമാണ്. നാട്ടകം പൊളിടെക്‌നിക് കോളേജില്‍ റാഗിംഗിന് ഇരയായ വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തര ധനസഹായം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കേസില്‍ കൃത്യമായ അന്വേഷണങ്ങള്‍ നടത്തിയാല്‍ കോട്ടയത്തെ എസ്എഫ്‌ഐ ജില്ലാ നേതാക്കള്‍ വരെ കേസില്‍ പ്രതികളാകുമെന്ന് പോലീസിന് നന്നായറിയാം.
അതിനാല്‍ എസ്എഫ്‌ഐ ചൂണ്ടിക്കാണിച്ച് കൊടുത്ത പ്രതികളെ ഉപയോഗിച്ച് കേസൊതുക്കാനാണ് പോലീസ് ശ്രമിക്കുന്നത്. സിപിഎം അധികാരത്തില്‍ വന്നത് മുതല്‍ നടന്ന് കൊണ്ടിരിക്കുന്ന ദളിത് പീഡനങ്ങളെ കുറിച്ച് സിറ്റിംഗ് ജഡ്ജിയെ വെച്ച് അന്വേഷണം നടത്തണമെന്നും കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുധീര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha