അഴിമതി ആരോപണത്തെ തുടര്‍ന്ന് കടകംപള്ളിയുടെ പഴ്‌സനല്‍ സ്റ്റാഫിനെ പിരിച്ചുവിട്ടു

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടര്‍ന്നു കടകംപള്ളി സുരേന്ദ്രന്റെ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറി പി.കെ. ശ്രീവല്‍സകുമാറിനെ പിരിച്ചുവിട്ടു. അഴിമതി സംബന്ധിച്ചു സിപിഎം ഉന്നത തലത്തില്‍ പരാതി എത്തിയിരുന്നു.
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥനായ ശ്രീവല്‍സകുമാര്‍ മുന്‍ സിപിഎം എംഎല്‍എയുടെ പിഎ ആയി പ്രവര്‍ത്തിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ശുപാര്‍ശ പ്രകാരമാണു കടകംപള്ളിയുടെ പഴ്‌സനല്‍ സ്റ്റാഫില്‍ കടന്നുകൂടിയത് എന്നാണ് അറിവ്.
https://www.facebook.com/Malayalivartha