അസറ്റ് ഹോംസിന്റെ അനധികൃത കയ്യേറ്റത്തിനെതിരെ ജലസേചന വകുപ്പ്; കളമശേരിയില്‍ പുഴയും പുറമ്പോക്ക് ഭൂമിയും കയ്യേറിയത് ഒഴിയാന്‍ നോട്ടീസ്

കയ്യേറ്റം കാണിച്ചാല്‍ കട്ടായം പണി നല്‍കും.വന്‍കിട ഫ്‌ളാറ്റ് നിര്‍മ്മാതാക്കളായ അസറ്റ് ഹോംസിന്റെ അനധികൃത കയ്യേറ്റത്തിനെതിരെ ജലസേചന വകുപ്പ്. കളമശ്ശേരിയില്‍ മുട്ടാര്‍ പുഴയും പുറമ്പോക്ക് ഭൂമിയും കയ്യേറി അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയ അസറ്റ് ഹോംസിനോട് അടിയന്തരമായി ഭൂമി ഒഴിയാന്‍ ജലവിഭവ വകുപ്പ് നോട്ടീസ് നല്‍കി. കയ്യേറ്റത്തിനെതിരെ കളമശ്ശേരി സ്വദേശിയായ ഹുസൈന്‍ മംഗലത്ത് നല്‍കിയ പരാതിയിലാണ് എറണാകുളം ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നടപടിയെടുത്തത്.
കളമശ്ശേരി മുന്‍സിപ്പാലിറ്റി ഒന്നാം ഡിവിഷനിലെ മുട്ടാര്‍ പുഴയോട് ചേര്‍ന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമി കയ്യേറിയാണ് അസറ്റ് ഹോംസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പുറമ്പോക്ക് ഭൂമി കയ്യേറി വന്‍കിട ഫഌറ്റ് നിര്‍മ്മാതാക്കള്‍ പുഴയുടെ തീരത്തേക്കുള്ള ജനങ്ങളുടെ പ്രവേശനവും മതിലുകെട്ടി തടഞ്ഞിരുന്നു. കയ്യേറ്റ ഭൂമിയില്‍ ഷട്ടില്‍ കോര്‍ട്ട് നിര്‍മ്മിച്ചു വരികയായിരുന്നു. പുല്‍ത്തകിടിക്കുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു.
സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഏത് സമയത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്വന്തം ചെലവില്‍ നീക്കം ചെയ്ത് കൊള്ളാമെന്നും അറിയിച്ച് അസറ്റ് ഹോംസ് സമ്മതപത്രം സമര്‍പ്പിക്കുകയും ചെയ്തതായി കാക്കനാട് ജലവിഭവസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കത്ത് സാക്ഷ്യപ്പെടുത്തുന്നു.
മതില്‍ നിര്‍മ്മിച്ച് ജനങ്ങളെ തടഞ്ഞ് പുല്‍ത്തകിട്ടിക്കുള്ള ഒരുക്കള്‍ ചെയ്തതോടൊപ്പം തണല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. കളമശേരി സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് ജലസേചന വകുപ്പ് പ്രദേശത്ത് പരിശോധന നടത്തി അനധികൃത കയ്യേറ്റം കണ്ടെത്തി. പരിശോധനയില്‍ കയ്യേറ്റം വ്യക്തമായതോടെ കയ്യേറിയ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ജലസേചന വകുപ്പ് നോട്ടീസ് നല്‍കി. സ്വന്തം ചെലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീക്കം ചെയ്ത് ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നോട്ടീസിന് മറുപടിയായി ഭൂമി പുറമ്പോക്ക് ഭൂമിയാണെന്നും അസറ്റ് ഹോംസിനോ അവരുടെ സ്ഥാപനമായ കസവ് വില്ല പ്രൊജക്ടിനോ അവിടെ താമസിക്കുന്നവര്‍ക്കോ വസ്തുവില്‍ യാതൊരു അവകാശവുമില്ലെന്ന് അസറ്റ് ഹോംസ് സമ്മതിച്ചു.
https://www.facebook.com/Malayalivartha