സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും പ്രതിമാസ ശമ്പളപെന്‍ഷന്‍ വിതരണത്തെ ബാധിക്കില്ലെന്ന് ധന വകുപ്പ്

കറന്‍സി നിരോധനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും പ്രതിമാസ ശമ്പളപെന്‍ഷന്‍ വിതരണത്തെ ബാധിക്കില്ലെന്ന് ധന വകുപ്പ്. പ്രതിസന്ധി മറികടക്കാന്‍ 1700 കോടി രൂപയാണ് സര്‍ക്കാര്‍ കടമെടുത്തത്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശമ്പള വിതരണവും ക്ഷേമ പെന്‍ഷനും കൊടുത്ത് തീര്‍ക്കാന്‍ സര്‍ക്കാര്‍ ഉടന്‍ കണ്ടെത്തേണ്ടത് 3200 കോടി രൂപയാണ്. ഇതില്‍ 1700 കോടി രൂപ കടമെടുത്തു. ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ഉറപ്പു പറയുമ്പോഴും
ആ ഉറപ്പ് പക്ഷെ കറന്‍സി ലഭ്യതയുടെ കാര്യത്തിലില്ല. പ്രതിസന്ധി മറികടക്കാന്‍ ആവശ്യത്തിന് കറന്‍സി ലഭ്യമാക്കണമെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാത്രമാണ് ധനവകുപ്പിന്റെ ഉറപ്പ്.
https://www.facebook.com/Malayalivartha