മതവിദ്വേഷമുണ്ടാക്കുന്ന അശ്ലീലമെഴുതിയെന്ന പ്രിന്‍സിപ്പലിന്റെ വാദം ശരിവെച്ച് ചിത്രങ്ങല്‍ പുറത്തുവന്നു

മഹാരാജാസ് കോളേജിലെ ചുവരുകളില്‍ വിദ്യാര്‍ഥികള്‍ മതവിദ്വേഷമുണ്ടാക്കുന്ന അശ്ലീലമെഴുതിയെന്ന പ്രിന്‍സിപ്പലിന്റെ വാദം ശരിവെച്ച് ഇതിന്റെ ചിത്രങ്ങല്‍ പുറത്തുവന്നു. യേശുവിനെയും സ്ത്രീകളെയും അങ്ങേയറ്റം നിന്ദിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചുള്ളതാണ് ചുവരെഴുത്ത്. ഇതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച പിന്തുണ ഇല്ലാതാവുകയാണ്.
അതിനിടെ, ചുവരില്‍ എഴുതി വൃത്തികേടാക്കിയെന്ന പ്രിന്‍സിപ്പലിന്റെ പരാതിയില്‍ സെന്‍ട്രല്‍ പോലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ കഴിഞ്ഞദിവസം ജാമ്യത്തില്‍ വിട്ടയച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ക്യാമ്പസില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍.എല്‍. ബീനയെ തടഞ്ഞു. ഉച്ചയ്ക്ക് 11.30 മുതലാണ് എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ പ്രിന്‍പ്പലിനെ വിദ്യാര്‍ഥികള്‍ ഉപരോധിച്ചത്.
കോളേജിന്റെ ചുവരുകള്‍ എഴുതി വൃത്തികേടാക്കിയെന്നു കാണിച്ച് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് ബിരുദ വിദ്യാര്‍ഥികളെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha