ഒടുവില്‍ പത്മകുമാറും രക്ഷപ്പെട്ടു

മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി കെ.പത്മകുമാറിനെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കാര്‍ തള്ളും. ടോം ജോസിന്റെ കേസിനുണ്ടായ അതേ വിധിയാണ് പത്മകുമാറിന്റെ കേസിനും സംഭവിക്കുക.
മുന്‍ വ്യവസായ മന്ത്രി എളമരം കരീമാണ് വിഷയത്തില്‍ ഇടപെട്ടത്. സ്വന്തം പ്രതിച്ഛായ നന്നാക്കാനാണ് ജേക്കബ് തോമസ് ശ്രമിക്കുന്നതെന്ന് വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. ഐ.എ.എസ്.ഉദ്യോഗസ്ഥരുമായുള്ള ചേരിപോരില്‍ അഴിമതിക്കാര്‍ നിഷ്പ്രയാസം രക്ഷപ്പെടുന്ന കാഴ്ചയാണ് കേരളം കാണാന്‍ പോകുന്നത്.
എളമരം കരീമിന്റെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും വിശ്വസ്തനാണ് പത്മകുമാര്‍. വ്യവസായ മന്ത്രി ഏത് പാര്‍ട്ടിക്കാരനായാലും അവര്‍ മലബാര്‍ സിമന്റ്‌സ് മേധാവിയുടെ വിശ്വസ്തരായിരിക്കും. കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് സിമന്റ്‌സില്‍ നടക്കുന്നത്. എതിര്‍ക്കുന്നവരെ കൊന്നുകളയാന്‍ ശേഷിയുള്ളവരാണ് മലബാര്‍ സിമന്റ്‌സിലുള്ളത്. കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്ത ശശീന്ദ്രന്‍ ഉദാഹരണം.
വ്യവസായ സെക്രട്ടറിയുടെ നിലപാട് നിയമ സെക്രട്ടറിയും ശരിവച്ച സാഹചര്യത്തില്‍ പത്മകുമാര്‍ കേസില്‍ നിന്നും രക്ഷപ്പെടാനാണ് സാധ്യത. മാറി മാറി വന്ന ഒരു സര്‍ക്കാരിനും സിമന്റ്‌സ് അഴിമതി തടയാന്‍ സാധിച്ചിട്ടില്ല. സിമന്റ്‌സിലെ പങ്ക് രാഷ്ട്രീയക്കാര്‍ക്ക് ലഭിക്കുന്നതാണ് കാരണം. ഇത്രത്തോളം അഴിമതിയില്‍ മുങ്ങിയ മറ്റൊരു പൊതമേഖലാ സ്ഥാപനവും ഉണ്ടാവുകയില്ല.
മലബാര്‍ സിമന്റ്‌സിനെ വന്‍ ലാഭത്തിലെത്തിച്ച എം.ഡിയാണ് പത്മകുമാര്‍. ഒരു സംഘടന നല്‍കിയ പരാതിയിലാണ് അദ്ദേഹത്തിനെതിരെ അന്വേഷണം വന്നത്. ത്വരിതാന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. തന്നെ അഴിമതിക്കാരനാക്കുകയായിരുന്നെന്ന് പത്മകുമാര്‍ പറയുന്നു.
https://www.facebook.com/Malayalivartha