അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കിയുമായുള്ള രഥഘോഷയാത്ര ആറന്മുളയില് നിന്ന് പുറപ്പെട്ടു

മണ്ഡലപൂജദിവസം അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കിയുമായുള്ള രഥഘോഷയാത്ര ആറന്മുളയില് നിന്ന് പുറപ്പെട്ടു. വിവിധ ക്ഷേത്രങ്ങളിലെയും ഇടത്താവളങ്ങളിലെയും സ്വീകരണത്തിന് ശേഷം 25 ന് വൈകിട്ട് ഘോഷയാത്ര സന്നിധാനത്തെത്തും. അടുത്തവര്‍ഷം മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലും തങ്ക അങ്കി ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കും.
പുലര്‍ച്ചെ അഞ്ച് മുതല്‍ ആറന്‍മുള ക്ഷേത്രത്തിലെ ആനക്കൊട്ടിലില്‍ ഭക്തര്‍ക്ക് തങ്ക അങ്കി ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കിയിരുന്നു. രാവിലെ 7 ന് കിഴക്കേനടയില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.
വിവിധയിടങ്ങളിലെ സ്വീകരണത്തിന് ശേഷം രഥഘോഷയാത്ര 25 ന് ഉച്ചയ്ക്ക് പമ്പയിലെത്തും. പമ്പയില്‍ നിന്ന് കാല്‍നടയായുള്ള യാത്ര വൈകിട്ട് അഞ്ചിന് ശരംകുത്തിയില്‍ ദേവസ്വം അധികൃതര്‍ സ്വീകരിക്കും. വൈകിട്ട് ദീപാരാധനയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തങ്കയങ്കി 26 ന് ഉച്ചയ്ക്ക് മണ്ഡലപൂജക്കും അയ്യപ്പന് ചാര്‍ത്തും. 26 ന് രാത്രി 10 ന് മണ്ഡലപൂജ പൂര്‍ത്തിയാക്കി നട അടയ്ക്കും. മകരവിളക്ക് തീര്‍ഥാടനത്തിനായി 30 ന് വൈകിട്ട് അഞ്ചിനാണ് പിന്നീട് ശബരിമല നട തുറക്കുക. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് 450 പവന്‍ തൂക്കം വരുന്ന തങ്ക അങ്കി ശബരിമലയില്‍ സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha