ദുബായ് സെക്‌സ് റാക്കറ്റ് കേസിലെ മുഖ്യപ്രതി നോട്ട് മാറുന്നതിനിടെ ലിസി സോജന്‍ പിടിയില്‍

നോട്ട് മാറുന്നതിനിടെ മനുഷ്യക്കടത്ത് കേസ് പ്രതി കൊച്ചിയില്‍ ആദായനികുതി വകുപ്പിന്റെ പിടിയിലായി. പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ കടത്തിയ കേസില്‍ നേരത്തെ പിടിയിലായിരുന്ന ലിസി സോജന്‍ ആണ് ഇന്നു ആദായനികുതി വകുപ്പിന്റെ പിടിയിലായത്. കൊച്ചിയില്‍ കള്ളപ്പണവേട്ടയുടെ ഭാഗമായി ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെയാണ് ലിസി സോജനും കൂട്ടാളിയും പിടിയലായത്.
പത്തുകോടി രൂപയുടെ ഇടപാടിനായാണ് ഇവര്‍ കൊച്ചിയില്‍ എത്തിയതെന്നു ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ രണ്ടു കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെയും കൊച്ചിയില്‍ കള്ളപ്പണം പിടികൂടിയിരുന്നു. ഇന്നലെ 37 ലക്ഷം രൂപയുടെ പുതിയ നോട്ടുകളായിരുന്നു പിടികൂടിയത്.
ദുബായ് സെക്‌സ് റാക്കറ്റ് കേസിലെ മുഖ്യപ്രതിയാണ് ലിസി സോജന്‍. വടക്കാഞ്ചേരി സ്വദേശിയായ ലിസിയെ നേരത്തെ പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഗള്‍ഫില്‍ ലീനാ ബഷീര്‍ എന്ന പേരിലാണ് ലിസി അറിയപ്പെട്ടിരുന്നത്. ഗള്‍ഫിലെ പെണ്‍വാണിഭ സംഘങ്ങളുടെ മുഖ്യ ഇടനിലക്കാരിയാണ് ലിസി.
കഴക്കൂട്ടം സ്വദേശിനിയായ പെണ്‍കുട്ടിയെ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടത്തിയത് ലിസിയായിരുന്നു. ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവര്‍ പെണ്‍കുട്ടികളെ ഗള്‍ഫിലേക്ക് കടത്തിയിരുന്നു. സെയില്‍സ് ഗേള്‍ ജോലിവാഗ്ദാനം ചെയ്തായിരുന്നു നിര്‍ധനരായ യുവതികളെ ലിസി വലയിലാക്കിയിരുന്നത്.
2004ല്‍ ആരംഭിച്ച ദുബായ് സെക്‌സ് റാക്കറ്റിലൂടെ ലിസി കോടികളാണ് സമ്പാദിച്ചത്. നിരവധി പെണ്‍കുട്ടികളാണ് പീഡനത്തിനും തട്ടിപ്പിനും ഇരയായി ദുബായിയിലെ ഫഌറ്റുകളിലും ജയിലുകളിലും കഴിയുന്നത്.
https://www.facebook.com/Malayalivartha