കടകംപള്ളിയിലെ അണിയറക്കളികള്‍ സജീവം: പി.എയെ പിരിച്ചുവിട്ട് കടകംപള്ളി ശിവന്‍കുട്ടിയുമായി നേര്‍ക്കുനേര്‍

മന്ത്രി കടകംപള്ളി സുരേന്ദ്രനും മുന്‍ എം എല്‍ എ വി.ശിവന്‍ കട്ടിയും തമ്മിലുള്ള കലാപം മുര്‍ച്ഛിക്കുന്നതായുള്ള മലയാളി വാര്‍ത്തയുടെ റിപ്പോര്‍ട്ടുകള്‍ ശരിവച്ചു കൊണ്ട് കടകംപള്ളിയുടെ അസിസ്റ്റന്റ് ്രൈപവറ്റ് സെക്രട്ടറിയെ മന്ത്രി പിരിച്ചുവിട്ടു.
വി.ശിവന്‍കുട്ടിയുടെ വിശ്വസ്തനും അദ്ദേഹം നിയമസഭാംഗമായിരുന്നപ്പോള്‍ പി.എ യും ആയിരുന്ന പി.കെ.ശ്രീവത്സ കുമാറിനെയാണ് കടകംപള്ളി തന്റെ സ്റ്റാഫില്‍ നിന്നും പിരിച്ചുവിട്ടത്. തന്റെ സ്റ്റാഫിലിരുന്നു കൊണ്ട് ശിവന്‍കുട്ടിക്ക് വിവരങ്ങള്‍ കൈമാറുന്നു എന്നാണ് രഹസ്യ ആരോപണം.അതേസമയം ശ്രീവത്സന്‍ അഴിമതി നടത്തി എന്നാണ് കടകം പള്ളി പരസ്യമായി പറയുന്നത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണമാണ് ശ്രീവത്സന്റെ തലയില്‍ ചാരിയത്. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നാണ് ശിവന്‍കുട്ടിയുടെ ക്യാമ്പ് പറയുന്നത്. തന്റെ ഓഫീസിലുള്ള ശിവന്‍കുട്ടിയുടെ ചാരനാണ് ശ്രീവത്സനെന്ന് കടകംപള്ളി തന്റെ വിശ്വസ്തരെ അറിയിച്ചു.
തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറായ ഉറ്റബന്ധുവിനെ ഉപയോഗിച്ച് കടകംപള്ളി അഴിമതി നടത്തുന്നു എന്ന പ്രചരണം തിരുവനന്തപുരത്ത് ശക്തമാണ്. അഴിമതി കാരണമാണ് കടകംപള്ളിക്ക് വൈദ്യുതി വകുപ്പ് നഷ്ടമായതെന്നും ശിവന്‍കുട്ടി ക്യാമ്പ് പ്രചരിപ്പിക്കുന്നു .ഇത്തരം പ്രചരണങ്ങളെ അതിജീവിക്കാന്‍ കടകംപള്ളിക്ക് കഴിയുന്നുമില്ല.
ടുറിസം അവാര്‍ഡിനെതിരെ വിവാദമുണ്ടാക്കിയതും ശിവന്‍കുട്ടിയാണെന്ന് കടകംപള്ളി വിശ്വസിക്കുന്നു.ഇതിനെതിരെ വി.എസിനെ രംഗത്ത് ഇറക്കിയതും ശിവന്‍കുട്ടിയാണെന്നാണ് ആക്ഷേപം.പാര്‍ട്ടി സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും തനിക്ക് എതിരാക്കുന്നതും ശിവന്‍കുട്ടിയാണെന്നും കടകംപള്ളി വിശ്വസിക്കുന്നു.
തനിക്ക് ബിനാമിയുണ്ടെന്ന് ശിവന്‍കുട്ടിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വ്യാജ പ്രചരണം നടത്തുന്നു.പത്രപ്രവര്‍ത്തകരെയും തെറ്റിദ്ധരിപ്പിക്കുന്നു.ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത് തന്റെ സ്റ്റാഫിലുള്ള ശ്രീവത്സനാണ്. കടകംപള്ളി ബാങ്ക് ഇടപാട് കേസിലെ രഹസ്യങ്ങള്‍ പുറത്തറിയിച്ചതും ശ്രീവത്സനാണെന്നാണ് മന്ത്രിയുടെ മനസിലിരുപ്പ്.പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇടപെടേണ്ടുന്ന തരത്തില്‍ വളര്‍ന്നിരിക്കുകയാണ് നേതാക്കള്‍ തമ്മിലുള്ള തെരുവുയുദ്ധം.
ശ്രീവത്സന്‍ ഭൂമി ഇടപാടില്‍ അഴിമതി നടത്തി എന്ന ആരോപണം കടകംപള്ളി ഉന്നയിക്കുന്നത് ശിവന്‍കുട്ടിയെ ലക്ഷ്യമിട്ടാണ്.ശ്രീവത്സനിലൂടെ കടകംപള്ളിയെ ഒതുക്കുകയാണ് ലക്ഷ്യം.
ഇതിനിടെ ജയരാജന്റെ ഗതികേട്് കടകംപള്ളിക്കും വരും എന്ന് ശിവന്‍കുട്ടി ക്യാമ്പ് പ്രചരണം നടത്തുന്നുണ്ട്.ശ്രീവത്സ കുമാറിനെതിരെ വ്യാജ പരാതി അയച്ചത് കടകംപള്ളി തന്നെയാണെന്നും ശിവന്‍കട്ടിയുടെ വിശ്വസ്തര്‍ ആരോപിക്കുന്നു. ഏതായാലും വരും ദിവസങ്ങളില്‍ മല്ലയുദ്ധത്തിലെ കൂടുതല്‍ കഥകള്‍ കേള്‍ക്കാന്‍ കാത്തിരിക്കാം.
https://www.facebook.com/Malayalivartha