ജാതി എഴുതുന്ന കോളം വേണ്ടെന്നു വയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ അപേക്ഷകളില്‍ ജാതി എഴുതുന്ന കോളം വേണ്ടെന്നു വയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ സംവരണത്തിന്റെ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇതിന് അര്‍ഹത ജാതി അടിസ്ഥാനത്തിലാണ്. ശിവഗിരി തീര്‍ത്ഥാടന ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതം പറഞ്ഞ സ്വാമി സാന്ദ്രാനന്ദയാണ് ജാതി കോളം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്. ജാതി രേഖപ്പെടുത്തുന്നത് ഒഴിവാക്കിയാല്‍ ക്രമേണ ജനങ്ങളുടെ മനസില്‍ നിന്ന് ജാതി മാഞ്ഞുകൊള്ളുമെന്നും സ്വാമി സാന്ദ്രാനന്ദ പറഞ്ഞിരുന്നു.
അതേസമയം ജാതി കോളത്തില്‍ നിര്‍ബന്ധമായി എഴുതേണ്ടതില്ലെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മറ്റു സാങ്കേതിക കാര്യങ്ങള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha