സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിയുടെ ക്രോസ് വിസ്താരം പൂര്‍ത്തിയായി

സോളാര്‍ കേസ് വിധിക്കെതിരെ നല്‍കിയ ഹരജിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ക്രോസ് വിസ്താരം പൂര്‍ത്തിയായി. ബംഗളൂരു അഡീഷനല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ രണ്ടുദിവസമായി നടന്ന ക്രോസ് വിസ്താരം മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു. എതിര്‍കക്ഷിയുടെ അഭിഭാഷകന്റെ 98 ചോദ്യങ്ങള്‍ക്കാണ് ഉമ്മന്‍ ചാണ്ടി മറുപടി നല്‍കിയത്. രണ്ടു ചോദ്യങ്ങള്‍ ജഡ്ജി എന്‍.ആര്‍. ചെന്നകേശവ തള്ളി. കേസില്‍ കൂടുതല്‍ സാക്ഷികളുണ്ടെങ്കില്‍ ഹാജരാക്കാന്‍ വ്യാഴാഴ്ച ഉമ്മന്‍ ചാണ്ടിക്ക് കോടതി സമയം അനുവദിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയുള്ള വിധി റദ്ദാക്കി കേസ് വീണ്ടും ഫയലില്‍ സ്വീകരിക്കണമെന്ന ഹര്‍ജിയിലാണ് ക്രോസ് വിസ്താരം നടന്നത്.
കോടതിയില്‍ പലതവണ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും മന$പൂര്‍വം ഒഴിഞ്ഞുമാറിയെന്ന എം.കെ. കുരുവിളയുടെ അഭിഭാഷകന്‍ ബി.എന്‍. ജയദേവന്റെ ആരോപണം ഉമ്മന്‍ ചാണ്ടി തള്ളിക്കളഞ്ഞു. സമന്‍സ് കിട്ടിയതിന്റെ രണ്ടാംദിവസം തിരുവനന്തപുരത്തെ അഭിഭാഷകന്‍ സന്തോഷ് കുമാറിന് വക്കാലത്ത് നല്‍കിയിരുന്നു. ബംഗളൂരുവിലുള്ള അഭിഭാഷകന്‍ രവീന്ദ്രനാഥിനെ കേസ് നടത്താന്‍ എല്‍പിച്ചതായി അദ്ദേഹം അറിയിച്ചു.
സന്തോഷ് കുമാറില്‍ പൂര്‍ണമായി വിശ്വാസമുണ്ടായിരുന്നതിനാല്‍ ബംഗളൂരുവിലെ അഭിഭാഷകനുമായി കേസിന്റെ കാര്യങ്ങള്‍ നേരിട്ടു സംസാരിച്ചിരുന്നില്ല. എന്നാല്‍, അദ്ദേഹം കേസിന്റെ പുരോഗതി കൃത്യസമയത്ത് അറിയിച്ചിരുന്നില്ല. അതിനാലാണ് കോടതിയില്‍ ഹാജരാകാതിരുന്നത്. തിരുവനന്തപുരത്തെയും ബംഗളൂരുവിലെയും അഭിഭാഷകര്‍ക്കിടയിലുണ്ടായ ആശയവിനിമയത്തിലെ പ്രശ്‌നങ്ങളാണ് തിരിച്ചടിയായത്.
എല്‍.എല്‍.ബി ബിരുദദാരിയും ഉത്തരവാദപ്പെട്ട പദവികള്‍ വഹിച്ചിരുന്നയാളുമായ താങ്കള്‍ എന്തുകൊണ്ട് കേസ് നടപടികള്‍ പിന്തുടര്‍ന്നല്ലെന്നും അഭിഭാഷകന്‍ ചോദിച്ചു. സന്തോഷ് കുമാറുമായി ബന്ധപ്പെട്ടപ്പോള്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, അഭിഭാഷകന്‍ കോടതി നടപടികളില്‍ പങ്കെടുത്തില്ലെന്നും കേസിന്റെ പുരോഗതി അറിയിച്ചില്ലെന്നും ഉമ്മന്‍ ചാണ്ടി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
https://www.facebook.com/Malayalivartha