Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

മന്ത്രി ബാലന്റെ ഭാര്യയ്ക്ക് നെഹ്‌റു ഗ്രൂപ്പുമായുള്ള ബന്ധമൂലമോ മന്ത്രിമാരോ പാര്‍ട്ടിയോ ജിഷ്ണുവിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാത്തത്; വിഷയം വിവാദമാക്കി സോഷ്യല്‍മീഡിയ

11 JANUARY 2017 03:47 PM IST
മലയാളി വാര്‍ത്ത

ജിഷ്ണുവിന്റെ മരണത്തിലേക്ക് നയിച്ച മാനേജ്‌മെന്റിന്റെ ഹുങ്കിനെതിരെ വാതോരാതെ പലരും പ്രസംഗിക്കുമ്പോഴും വിദ്യാഭ്യാസമന്ത്രിയോ മറ്റുമന്ത്രിമാരോ ജിഷ്ണുവിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാത്തത് വിവാദമാകുന്നു. മന്തിമാര്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നാണ് ആരോപണം. എ കെ ബാലന്‍ മന്ത്രിയുടെ ബന്ധം ഉപയോഗിച്ച് മരണം ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ബലപ്പെടുകയാണ്. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത് മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടി.
സാങ്കേതിക സര്‍വ്വകലാശാല അധികൃതര്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ കോപ്പിയടി നടന്നിട്ടില്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മാനേജ്‌മെന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇതും അംഗീകരിക്കപ്പെടുന്നില്ല. ഇതോടെ ചര്‍ച്ചയാകുന്നത് ഇടത് പക്ഷവും നെഹ്‌റു ഗ്രൂപ്പുമായുള്ള ബന്ധമാണ്. മന്ത്രി എകെ ബാലന്റെ ഭാര്യ മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറാണ്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജമീല നെഹ്‌റു ഗ്രൂപ്പിലെ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃസ്ഥാനത്തുണ്ടായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഈ പദവിയിലെത്തിയത്. ഇത് വിവാദമായതോടെ അവര്‍ സ്ഥാനം ഒഴിഞ്ഞതായാണ് സൂചന. ഈ ബന്ധം കാരണമാണ് നെഹ്‌റു കോളേജിനെതിരെ സിപിഐ(എം) നേതാക്കള്‍ സംസാരിക്കാത്തതെന്നാണ് വാദം.
നെഹ്‌റു കോളേജില്‍ എസ് എഫ് ഐ വമ്പന്‍ സമരത്തിലാണ്. എന്നാല്‍ സിപിഐ(എം) നേതാക്കളൊന്നും പരസ്യ പ്രതികരണം പോലും നടത്തുന്നില്ല. കെപി വിശ്വനാഥന്റെ മകനാണ് കോളേജ് പിആര്‍ഒ. ഇയാള്‍ക്കെതിരെയാണ് ആരോപണങ്ങള്‍. അത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്ത് ഇയാളെ ജയിലില്‍ അടയ്ക്കണമെന്നാണ് ആവശ്യം. കൈരളി ടിവിയും എസ് എഫ് ഐയും കൈകോര്‍ത്ത് പ്രതിഷേധം ആളിക്കത്തിച്ചിട്ടും ഇതൊന്നും നടന്നിട്ടില്ല. ഇതിന് കാരണം ബാലന്റെ ഭാര്യയും മാനേജ്‌മെന്റുമായുള്ള ബന്ധം തന്നെയെന്ന ആരോപണം സജീവമാണ്. നെഹ്‌റു ഗ്രൂപ്പിനെ പിണക്കാതിരിക്കാനാണ് ജിഷ്ണുവിന്റെ വീട്ടില്‍ പോലും മന്ത്രിമാര്‍ എത്താത്തതെന്നും സോഷ്യല്‍ മീഡിയയില്‍ ആരോപണം സജീവമാണ്.
പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജിന്റെ വാദങ്ങള്‍ തള്ളി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അധികൃതര്‍ രംഗത്ത് വന്നിരുന്നു. ജിഷ്ണു പ്രണോയ് കോപ്പിയടിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പരീക്ഷാകണ്‍ട്രോളര്‍ ഡോ. എസ്.ഷാബു വ്യക്തമാക്കി. ഇന്നലെ രാവിലെ തെളിവെടുപ്പിന് കോളേജില്‍ എത്തിയതായിരുന്നു അദ്ദേഹം. രജിസ്ട്രാര്‍ ഡോ. ജി.പി.പത്മകുമാറും കോളേജ് സന്ദര്‍ശിച്ചു.പരീക്ഷക്കിടെ കോപ്പിയടിക്കുകയോ കൃത്രിമം കാണിക്കുകയോ ചെയ്താല്‍ അന്നുതന്നെ സര്‍വകലാശാലയെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ ജിഷ്ണു കോപ്പിയടിച്ചതായ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു.
ജിഷ്ണു മരിച്ച് അഞ്ച് നാള്‍ പിന്നിടുമ്പോള്‍ സംസ്ഥാന മന്ത്രിമാരാരും വീട്ടിലെത്തിയിട്ടില്ല. ഇതില്‍ ബന്ധുക്കള്‍ക്കൊപ്പം നാട്ടുകാര്‍ക്കും അമര്‍ഷമുണ്ട്. സംഭവത്തില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ആളികത്തുമ്പോഴും സര്‍ക്കാര്‍ തലത്തില്‍ വേണ്ടരീതിയിലുള്ള ഇടപെടലുകള്‍ നടക്കുന്നില്ലെന്നാണ് മറ്റൊരു പരാതി. ജിഷ്ണുവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതി പൊലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്നുള്ള ആരോപണവും ഉയരുന്നുണ്ട്. കോഴിക്കോട് ജില്ലയിലാണ് ജിഷ്ണുവിന്റെ വീട്. ഇവിടെ ടിപി രാമകൃഷ്ണനെന്ന മന്ത്രിയുണ്ട്. കണ്ണൂരില്‍ ഒന്നിലേറെ മന്ത്രിമാര്‍. വിദ്യാഭ്യാസ മന്ത്രിയും മലബാറില്‍ കറങ്ങി നടക്കുന്ന വ്യക്തി. പക്ഷേ ജിഷ്ണുവിന്റെ വീട്ടില്‍ വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥും എത്തിയില്ല.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജിഷ്ണു നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. സിപിഐ(എം) വേദികളിലെ പൊതു സാന്നിധ്യം. തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജിലെ എസ് എഫ് ഐയുടെ മുന്നണി പോരാളി എന്നിട്ടും തികഞ്ഞ അനാസ്ഥയാണ് മന്ത്രിമാരടക്കം എല്ലാവരും ആ കുടുംബത്തോട് കാണിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (1 hour ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (2 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (2 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (2 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (2 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (3 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (3 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (3 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (3 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (5 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (6 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (6 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (7 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (7 hours ago)

Malayali Vartha Recommends