Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ചലച്ചിത്ര സംവിധായകന്‍ ജോസ് തോമസിന്റെ ഉടമസ്ഥതയിലുള്ള റാണി റൈസ് മില്‍ പൂട്ടിച്ചു; അരിയില്‍ ചേര്‍ക്കുന്നത് ആളെക്കൊല്ലും മായം!

11 JANUARY 2017 04:35 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ പ്രമുഖ അരി അരി ബ്രാന്‍ഡുകളിലൊന്നായ റാണി റൈസ് മില്ലിന് പൂട്ടുവീണു. മാരകമായ രീതിയില്‍ റെഡ്ഓക്‌സൈഡ് ഉപയോഗിച്ച് അരിയില്‍ നിറം ചേര്‍ക്കുന്നത് കണ്ടെത്തിയതോടെയാണ് കമ്പനി അടച്ചുപൂട്ടാന്‍ ഭക്ഷ്യമന്ത്രി ഉത്തരവിട്ടത്. മായാമോഹിനി, ശൃംഗാരവേലന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ ജോസ് തോമസിന്റെ ഉടമസ്ഥതയിലുള്ള മില്ലാണിത്.

ജോസ് തോമസിന്റെ സഹോദരന്‍ മാത്യു തോമസാണ് മില്ലിന്റെ പ്രൊപ്രൈറ്റര്‍. കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലിനു പകരം ഗുണനിലവാരം കുറഞ്ഞ അരി വില്‍ക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ നേതൃത്വത്തില്‍ മില്ലില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് മിന്നല്‍ പരിശോധന നടത്തിയത്.

കര്‍ഷകരില്‍നിന്നു സര്‍ക്കാര്‍ സംഭരിച്ച് നല്‍കുന്ന നെല്ലു കുത്തി അരിയാക്കി പൊതുവിതരണത്തിനായി നല്‍കുന്നതിനുള്ള അനുമതി ഈ മില്ലിനും നല്‍കിയിരുന്നു. മില്ലില്‍ റേഷന്‍ അരിയുടെ മറവില്‍ വന്‍തോതില്‍ അരിയില്‍ മായം ചേര്‍ക്കുന്നുണ്ടെന്നു നേരത്തെ തന്നെ പരാതി ഉയര്‍ന്നിട്ടുണ്ട്. അന്ന് പരിശോധന നടത്തി 1 കോടി രൂപയിലധികം പിഴയൊടുക്കിയിരുന്നു.ഗോഡൌണിനുള്ളില്‍ പരിശോധന നടത്തിയ മന്ത്രിയും സംഘവും അരിയില്‍ ചേര്‍ക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും, തമിഴ്‌നാട്ടില്‍ നിന്നും, ആന്ധ്രയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരം കുറഞ്ഞ അരിയും കണ്ടെടുത്തു. ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഭക്ഷ്യയോഗ്യമല്ലാതെ ഉപേക്ഷിക്കുന്ന അരിയാണ് തുശ്ചമായ തുകയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്.

കേരളത്തിലെ മില്ലുകളില്‍ നിന്നുള്ള റിജക്ടഡ് (ഭക്ഷ്യയോഗ്യമല്ല) എന്ന് രേഖപ്പെടുത്തിയ അരിച്ചാക്കുകളും കണ്ടെടുത്തു. അരിയില്‍ കൃത്യമ നിറം ചേര്‍ക്കുന്നതിനായി പ്രത്യക യന്ത്രങ്ങളും മില്ലില്‍ സ്ഥാപിച്ചിരുന്നു. സപ്ലൈകോ മുഖേന കര്‍ഷകരില്‍നിന്നു ശേഖരിക്കുന്ന നെല്ല് കുത്തി അരിയാക്കി റേഷന്‍ വിപണിയില്‍ എത്തിക്കുന്നതിനാണു സര്‍ക്കാര്‍ മില്ലിനു അധികാരം നല്‍കിയിരുന്നത്. ഇതു മറികടന്ന് അരിയില്‍ വ്യാജനെ കയറ്റുകയായിരുന്നു മില്ലുകാര്‍ ചെയ്തിരുന്നത്.കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന നെല്ല് റാണി മില്ലിന്റെ ബ്രാന്‍ഡില്‍ പൊതുവിപണിയില്‍ എത്തിക്കുകയും ചെയ്തിരുന്നു. കണ്ടാല്‍ അറപ്പുളവാക്കുന്ന രീതിയിലായിരുന്നു മന്ത്രിയും സംഘവുമെത്തുമ്പോള്‍ അരി കണ്ടെത്തിയത്. റാണി ബ്രാന്‍ഡിന്റെ പേരില്‍ കറി പൗഡറുകളും, അരിപ്പൊടിയും മറ്റും വിപണിയിലെത്തിക്കുന്നുണ്ട്. ഇവയിലും വ്യാപകമായ രീതിയില്‍ മായമുണ്ടെന്നാണ് ആരോപണം. 

മില്ല് അടച്ചുപൂട്ടി സീല്‍വെച്ചു. ഇപ്പോള്‍ ഗാന്ധിനഗര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് മില്‍. ഇവിടെയുണ്ടായിരുന്ന ലോറികളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഭക്ഷ്യസുരക്ഷാ വിഭാഗവും സിവില്‍ സപ്ലൈസ് വിഭാഗവും ഇന്നലെ മില്ലിലെത്തി. തുടരന്വേഷണത്തിനായി ജില്ലാ സപ്ലൈ ഓഫിസറുടെയും ആര്‍.ഡി.ഒയുടെയും നേതൃത്വത്തിലുള്ള സംഘത്തെയും മന്ത്രി നിയോഗിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (1 hour ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (2 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (2 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (2 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (2 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (3 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (3 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (3 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (3 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (5 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (6 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (6 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (7 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (7 hours ago)

Malayali Vartha Recommends