ബാര്‍ കോഴക്കേസ് അട്ടിമറി; എന്‍.ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്നു വിജിലന്‍സ്

വിജിലന്‍സ് ഡയറക്ടറായിരിക്കെ ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ എന്‍.ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്നു വിജിലന്‍സ്. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കുകയായിരുന്നു.
ബാര്‍ കോഴക്കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്ന എസ്.പി. ആര്‍ സുകേശനെതിരെയും ഇതേകേസില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ധൃതിപിടിച്ചാണ് റിപ്പോര്‍ട്ട് സമര്‍പിച്ചതെന്ന് എസ്.പി ആര്‍ സുകേശനും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ബാര്‍ കോഴ അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടോയോ എന്ന് പരിശോധിച്ച് ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ വിജിലന്‍സിനോട് കോടതി ഉത്തരവിട്ടത്
https://www.facebook.com/Malayalivartha