വി എസിന്റെ കുടുംബത്തെ പത്മവിഭൂഷൺ സ്വീകരിക്കാൻ സമ്മതിക്കില്ല ? പിണറായി പകരം വീട്ടും ബേബിയെ മുന്നിൽ നിർത്തും

മുൻ മുഖ്യമന്ത്രി വി.എസിന് നൽകിയ മരണാനന്തര ബഹുമതിയായ പത്മവിഭൂഷൺ സ്വീകരിക്കാൻ സി പി എം അദ്ദേഹത്തിന്റെ കുടുംബത്തെ അനുവദിക്കില്ല. പത്മവിഭൂഷൺ നിഷേധിക്കാൻ കുടുംബത്തിന് മേൽ അതിയായ സമ്മർദ്ദമുണ്ട്. സി പി എം ജനറൽ സെക്രട്ടറി എം.എ.ബേബിയെ നിയോഗിച്ച് പുരസ്കാരം നിഷേധിപ്പിക്കാനാണ് സി പി എം ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർബന്ധ പ്രകാരമാണ് പുതിയ നീക്കമെന്ന് മനസിലാക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി നൽകിയ പത്മ പുരസ്കാരത്തിൽ സി പി എം കേന്ദ്ര കമ്മിറ്റി ചില സംശയങ്ങൾ ഉയർത്തുന്നു. എന്നാൽ വിവാദങ്ങൾക്ക് വഴിതുറക്കാതെ വി.എസ്. അച്യുതാനന്ദനു ലഭിച്ച പദ്മവിഭൂഷൻ പുരസ്‌കാരം സ്വീകരിക്കാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനിച്ചതോടെ ചരിത്രം വഴിമാറുകയാണ്.. സിപിഎം നേതാക്കളായ മുൻമുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടും ബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും ജ്യോതി ബസുവും ഉൾപ്പെടെ നിരസിച്ച പുരസ്‌കാരമാണ് വിഎസിന് അദ്ദേഹത്തിന്റെ മരണാനന്തര ബഹുമതിയായി ലഭിച്ചത്.
വിഎസിന് ലഭിച്ച ബഹുമതിയിൽ പാർട്ടിയുടെ നിലപാട് എന്താകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നു. എന്നാൽ സിപിഎം നേതാക്കൾ പദ്മ പുരസ്‌കാരങ്ങൾ തിരസ്‌കരിച്ചത് അവരുടെ വ്യക്തിപരമായ നിലപാടിന്റെ ഭാഗമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. വിഎസിന്റെ കുടുംബം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. പിണറായി ഇക്കാര്യത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരമല്ല പത്മപുരസ്കാരം വി എസിന് പ്രഖ്യാപിച്ചത്.
2024ൽ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സോഷ്യലിസ്റ്റ് നേതാക്കളായ കർപ്പൂരി ഠാക്കൂർ, ചൗധരി ചരൺ സിങ് തുടങ്ങിയവർക്ക് പുരസ്കാരം നൽകിയത് ഉത്തർപ്രദേശിലെയും ബിഹാറിലെയും ജാട്ട്, ഒബിസി വോട്ടുകൾ ലക്ഷ്യമിട്ടാണ് എന്നായിരുന്നു ആരോപണം. 1980കളിൽ എം.ജി. രാമചന്ദ്രന് പുരസ്കാരം നൽകിയത് തമിഴ്നാട് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു എന്ന വിമർശനവും ഉയർന്നിരുന്നു. ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും പ്രധാനമന്ത്രിമാരായിരിക്കെ തന്നെ അവർക്ക് ഭാരതരത്ന ലഭിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അന്ന് പ്രതിപക്ഷ വിമർശനവും ഉയർന്നു.
ഭാരതരത്ന ഏർപ്പെടുത്തിയപ്പോൾ മരണാനന്തര ബഹുമതിയായി നൽകാൻ നിയമമുണ്ടായിരുന്നില്ല. എന്നാൽ 1966ൽ ലാൽ ബഹദൂർ ശാസ്ത്രിയുടെ നിര്യാണത്തെത്തുടർന്ന് ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയും, മരണാനന്തരമായി ഭാരതരത്ന ലഭിക്കുന്ന ആദ്യ വ്യക്തിയായി അദ്ദേഹം മാറുകയും ചെയ്തു. പത്മ പുരസ്കാരങ്ങളും സാധാരണയായി മരണാനന്തരം നൽകുന്ന പതിവുണ്ടായിരുന്നില്ല. അർഹരായ വ്യക്തികൾ പുരസ്കാരം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപുള്ള ഒരു വർഷത്തിനിടെ അന്തരിച്ചതാണെങ്കിൽ അവർക്ക് പുരസ്കാരം നൽകുന്ന കാര്യം പരിഗണിക്കാറുണ്ട്. പത്മ പുരസ്കാരങ്ങളുടെ ചട്ടപ്രകാരം 1955 മുതലാണ് പുരസ്കാരങ്ങൾ മരണാനന്തരം നൽകാനുള്ള വ്യവസ്ഥ ഔദ്യോഗികമായി ഉൾപ്പെടുത്തിയത്.
ബി.ആർ. അംബേദ്കർ (1990), സർദാർ വല്ലഭായ് പട്ടേൽ (1991) തുടങ്ങിയവർക്ക് മരണാനന്തര ബഹുമതി നൽകാൻ വൈകിയതിനെ ബിജെപി രാഷ്ട്രീയ ആയുധമാക്കാറുണ്ട്. കോൺഗ്രസ് ഭരണകാലത്ത് നെഹ്റു കുടുംബത്തിനു പുറത്തുള്ള നേതാക്കളെ അവഗണിച്ചു എന്നാണ് ഇവരുടെ പ്രധാന ആരോപണം. സുഭാഷ് ചന്ദ്ര ബോസിനു 1992ൽ മരണാനന്തര ഭാരതരത്ന പ്രഖ്യാപിച്ചപ്പോൾ അത് വലിയ നിയമയുദ്ധത്തിന് കാരണമായി. അദ്ദേഹത്തിന്റെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ മരണാനന്തര പുരസ്കാരം നൽകുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതാണെന്ന് കുടുംബം വാദിക്കുകയും ഒടുവിൽ പുരസ്കാരം പിൻവലിക്കുകയും ചെയ്തു.
1992ൽ അന്നത്തെ പി.വി. നരസിംഹറാവു സർക്കാർ ഇഎംഎസിന് പത്മവിഭൂഷൺ നൽകാൻ തീരുമാനിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചു. പൊതുപ്രവർത്തനത്തിനു സർക്കാർ പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നത് തന്റെ നയങ്ങൾക്ക് ചേരുന്നതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ 2022ൽ പത്മഭൂഷൺ പുരസ്‌കാരം നിരസിച്ചു. തനിക്ക് ഇത്തരമൊരു പുരസ്‌കാരം നൽകുന്നതിനെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും, ജനങ്ങൾക്കായി പ്രവർത്തിക്കുന്ന താൻ പുരസ്‌കാരങ്ങൾ ആഗ്രഹിക്കുന്നില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ബംഗാൾ മുൻ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവും 2008ൽ ഭാരതരത്ന പുരസ്‌കാരം നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കം തടഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റുകാർ ജനങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലിയ പുരസ്‌കാരമെന്നുമായിരുന്നു അന്ന് സ്വീകരിച്ച നിലപാട്. ലോക്സഭാ മുൻ സ്പീക്കറും സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി പാർട്ടിയുമായ വഴിതെറ്റിയതിനു പിന്നാലെ 2009-10 കാലയളവിൽ യുപിഎ. സർക്കാർ അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ സോമനാഥ് ചാറ്റർജി അതിനു വഴങ്ങിയില്ല.
നരേന്ദ്ര മോദി സർക്കാർ, കോൺഗ്രസ് വിടുകയോ അല്ലെങ്കിൽ കോൺഗ്രസ് നേതൃത്വവുമായി അകന്നു നിൽക്കുകയോ ചെയ്ത പല പ്രമുഖ നേതാക്കൾക്കും പത്മ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. കർണാടക മുൻ മുഖ്യമന്ത്രിയും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണ ദശാബ്ദങ്ങൾ നീണ്ട കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് 2017ലാണ് ബിജെപിയിൽ ചേർന്നത്. അദ്ദേഹത്തിന് 2023ൽ പത്മവിഭൂഷൺ നൽകി ആദരിച്ചു. കോൺഗ്രസിലെ മുതിർന്ന നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദിന് 2022ൽ പത്മഭൂഷൺ ലഭിച്ചു. പുരസ്‌കാര പ്രഖ്യാപനത്തിനു പിന്നാലെ അദ്ദേഹം കോൺഗ്രസ് നേതൃത്വവുമായി കൂടുതൽ അകലുകയും പിന്നീട് പാർട്ടി വിട്ട് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി രൂപീകരിക്കുകയും ചെയ്തു. കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനായിരുന്ന പ്രണബ് മുഖർജി രാഷ്ട്രപതിയായ ശേഷം സജീവ രാഷ്ട്രീയം വിട്ടിരുന്നു. 2019ൽ അദ്ദേഹത്തിന് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചു. മുൻ കോൺഗ്രസ് പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹ റാവുവിനെ കോൺഗ്രസ് വേണ്ടവിധം പരിഗണിച്ചില്ല എന്ന ആക്ഷേപം നിലനിൽക്കെ, 2024ൽ മോദി സർക്കാർ അദ്ദേഹത്തിനും മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകി.
അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന തരുൺ ഗൊഗോയിക്ക് 2021ൽ മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകി ആദരിച്ചു. മുൻ ലോക്സഭാ സ്പീക്കറും കോൺഗ്രസ് മുൻ നേതാവുമായിരുന്ന പി.എ. സാങ്മക്ക് (പിന്നീട് എൻസിപി, എൻപിപി പാർട്ടികളിൽ പ്രവർത്തിച്ചു) അദ്ദേഹത്തിന് 2017ൽ മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി. മഹാരാഷ്ട്രയിൽ രാഷ്ട്രീയ കുതിരക്കച്ചവടം ആരംഭിക്കും മുൻപ് 2017ൽ ശരദ് പവാറിനും കിട്ടി പത്മവിഭൂഷൺ. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സന്തോഷ് മോഹൻ ദേവിനും 2018ൽ മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകിയിരുന്നു. എന്നാൽ വി എസിന് പുരസ്കാരം നൽകിയതിൽ ഒരു രാഷ്ട്രീയ നേട്ടം പാർട്ടികൾ കാണുന്നില്ല. കേരളത്തിൽ വി എസിന് അവാർഡ് നൽകിയതിന്റെ പേരിൽ സി പി എം വോട്ടുകൾ ബി ജെ പിക്ക് ലഭിക്കില്ല. പിണറായിക്ക് എക്കാലവും എതിർപ്പുള്ള നേതാവാണ് വി എസ്.എന്നാൽ കൂടിയാലോചനകൾക്ക് മുമ്പ് തന്നെ
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കിയതിനെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി അതിനെ സ്വാഗതം ചെയ്തു.
അംഗീകാരത്തില്‍ കുടുംബത്തിനൊപ്പം പാര്‍ട്ടിക്കും സന്തോഷമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. . മുൻപ് പാര്‍ട്ടി നേതാക്കന്മാര്‍ അവരവരുടേതായ നിലപാട് അനുസരിച്ചാണ് വിഷയം കൈകാര്യം ചെയ്തിട്ടുള്ളത്. ഇതിപ്പോള്‍ വിഎസ് അച്യുതാനന്ദന്‍ ഇല്ല. വിഎസിന്റെ കുടുംബം അതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം അതില്‍ സന്തോഷമാണ്. ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സ്വാതന്ത്ര്യസമര കാലം മുതൽ ദശാബ്ദങ്ങള്‍ നീണ്ട പൊതുപ്രവര്‍ത്തനത്തിന് രാജ്യം നല്‍കുന്ന ആദരവാണ് പുരസ്‌കാരമെന്നാണ് വിഎസിന്റെ കുടുംബം പ്രതികരിച്ചത്.കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി, കൂടുതൽ കാലം പ്രതിപക്ഷ നേതാവ്... സിപിഎമ്മിന്റെ സമീപകാല നേതാക്കളിൽ ഏറ്റവും ജനകീയൻ. കഴിഞ്ഞവർഷം വിടപറഞ്ഞ വി.എസ്. അച്യുതാനന്ദനു രാഷ്ട്രീയകേരളം നൽകിയ യാത്രാമൊഴി അതിനു തെളിവാണ്.
1923 ഒക്ടോബർ 20നു ജനിച്ച അദ്ദേഹം, 17–ാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. പുന്നപ്ര വയലാർ സമരത്തിലടക്കം പലപ്പോഴായി അഞ്ചര വർഷം ജയിൽവാസമനുഭവിച്ചു. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ അദ്ദേഹമടക്കമുള്ള 32പേർ ചേർന്നു സിപിഎമ്മിനു രൂപംനൽകി. 1965 ൽ നിയമസഭയിലേക്കുള്ള കന്നിമത്സരത്തിൽ അമ്പലപ്പുഴയിൽ തോറ്റു. 1967 ജൂലൈ 18ന് വിവാഹിതനായി. അതേവർഷം, അമ്പലപ്പുഴയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. 1980 ജനുവരിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 1991 ഡിസംബർവരെ 3 തവണ സെക്രട്ടറിപദം വഹിച്ചു.
1985 ൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായി. 1992 ൽ പ്രതിപക്ഷ നേതാവ്. പിന്നീട് 2001ലും 2011ലും ഇതേ സ്ഥാനം വഹിച്ചു. 2006 മേയിൽ മുഖ്യമന്ത്രി. 2007ൽ മൂന്നാർ കയ്യേറ്റഭൂമി തിരിച്ചുപിടിക്കലിനു നേതൃത്വം നൽകി. 2009 ൽ പൊളിറ്റ്ബ്യൂറോയിൽനിന്ന് പുറത്തായി. 2016 ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ. ആരോഗ്യപ്രശ്നങ്ങൾമൂലം 2021 ജനുവരിയിൽ ആ പദവി ഒഴിഞ്ഞു. കഴിഞ്ഞ ജൂലൈ 21ന്, 101–ാം വയസ്സിൽ വിടവാങ്ങി.
വി എസിന് പത്മവിഭൂഷൺ നൽകിയതിൽ പിണറായി വിജയൻ തീരെ അസ്വസ്ഥനാണ്. അതിനുള്ള ആവശ്യം ഉണ്ടായിരുന്നോ എന്ന സംശയം പിണറായിക്കുണ്ട്.തുടക്കത്തിൽ ഒന്നും പ്രതികരിക്കാതിരുന്ന പിണറായി പതിയെ പതിയെ അവാർഡ് കുടുംബത്തെക്കൊണ്ട് നിഷേധിപ്പിക്കാനാണ് ശ്രമിക്കുന്നത് താൻ തന്നെ അതിനു മുൻകൈയെടുത്താൽ അതിൽ വിവാദമുണ്ടാകുമെന്ന് പിണറായി കരുതുന്നു. അതിനെ മാധ്യമങ്ങളെ ഉപയോഗിച്ച് വി എസിന് ലഭിച്ച പത്മപുരസ്കാരത്തിൽ വിവാദമുണ്ടാക്കാനാണ് ശ്രമം. വിവാദം മൂക്കുമ്പോൾ കുടുംബം തന്നെ പുരസ്കാരം നിഷേധിക്കുമെന്ന് പിണറായി കരുതുന്നു. ജ്യോതിബാസുപോലും നിഷേധിച്ച പുരസ്കാരം വി എസ് സ്വീകരിക്കുന്നതിൽ അഭംഗിയുണ്ടെന്ന് വരുത്തിതീർക്കും. ഇതിനായി എം എ ബേബിയെ പോലുള്ള നേതാക്കളെ രംഗത്തിറക്കും.കുടുംബം പിൻമാറിയില്ലെങ്കിൽ പിൻമാറാൻ ആവശ്യപ്പെടും.എന്നാൽ കുടുംബം അതിന് തയാറാകുമോ എന്നറിഞ്ഞാൽ മതി. തയ്യാറാവാൻ സാധ്യതയില്ലെന്നതാണ് സത്യം. കാരണം അരുൺകുമാർ വലിയ പ്രതീക്ഷയോടെയാണ് അവാർഡിനെ കാണുന്നത്. പക്ഷേ പിണറായിക്ക് ഇത് സഹിക്കാവുന്നതിലുമപ്പുറമാണ്.
കാരണം വി എസിനോട് വലിയ വിരോധം പിണറായിക്കുണ്ട്. വി എസിനെ കുറിച്ച് പുസ്തകം എഴുതിയതിന്റെ പേരിൽ സി പി എം മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വി എസിന്റെ ഉറ്റ അനുയായിമായിരുന്ന പിരപ്പൻകോട് മുരളിയെ സി പി എം പുറത്താക്കാൻ ശ്രമിച്ചു. . വി എസിന്റെ ജീവചരിത്രത്തെ കുറിച്ചുള്ള വാർത്തകൾ പിണറായി പക്ഷത്തിനു കനത്ത തിരിച്ചടിയായ സാഹചര്യത്തിലാണ് കടുത്ത ആലോചനയിലേക്ക് പാർട്ടി നീങ്ങി. പുസ്തകം പിരപ്പൻകോട് മുരളിയുടെ ഭാവന മാത്രമാണെന്ന് വരുത്താനായിരുന്നു ശ്രമം. മുരളി എഴുതിയതെല്ലാം കള്ളം എന്നു വരുത്തിതീർക്കാനും ശ്രമം തുടങ്ങി. പഴയ വി എസ് പക്ഷക്കാരെ അണിനിരത്തി മുരളിയെ ഇല്ലാതാക്കാനായിരുന്നു ശ്രമം.
ഐസ്‌ക്രീം പാർലർ കേസിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാൻ സിപിഎം രാഷ്ട്രീയമായി തീരുമാനിച്ചതാണെന്ന വിവാദ വെളിപ്പെടുത്തലാണ് വി.എസ്. അച്യുതാനന്ദന്റെ ജീവചരിത്രപുസ്തകവുമായി ബന്ധപ്പെട്ട് അവസാനം പുറത്തു വന്ന വാർത്ത. വി.എസും നായനാരും ചടയൻ ഗോവിന്ദനും പങ്കാളിയായാണ് ഈ തീരുമാനമെടുത്തതെന്ന് പിണറായി വിജയൻ പാർട്ടിസമ്മേളനത്തിൽ വിശദീകരിച്ചെന്നാണ് വെളിപ്പെടുത്തൽ. തന്റെമേൽ പുരണ്ടിരിക്കുന്ന ചെളി കുറച്ച് അച്യുതാനന്ദന്റെ മേലും പുരട്ടുകയെന്നതായിരുന്നു ഇതിലൂടെ പിണറായി ലക്ഷ്യമിട്ടതെന്നും പുസ്തകത്തിൽ പറയുന്നു.
പുസ്തകത്തിൽ ഉടനീളം പിണറായിക്കെതിരെയാണ് കൂരമ്പുകൾ. വി എസിന്റെ ജീവിതം നരകതുല്യമാക്കിയത് പിണറായിയാണെന്ന് വരുത്താനാണ് ശ്രമം. സംസ്ഥാനത്തെ മാഫിയ പ്രവർത്തകരെല്ലാം സി പി എം ഔദ്യോഗികപക്ഷത്തിന്റെ ഭാഗമാണെന്ന് വരുത്താൻ മുരളി ശ്രമിക്കുന്നതായി ഔദ്യോഗികപക്ഷം ആരോപിക്കുന്നു. ഔദ്യോഗിക പക്ഷത്തിനെതിരെ മുരളി നിരത്തുന്നത് നിറംപിടിപ്പിച്ച കഥകളാണ്. വി എസ് ജീവിച്ചിരിക്കെ നടത്തിയതായി പറയപ്പെടുന്ന പോരാട്ടങ്ങൾ അദ്ദേഹത്തിന്റെ ഇമേജ് വർധിപ്പിക്കാനാണെന്ന ധാരണയിലാണ് ഔദ്യോഗിക പക്ഷം. പാർട്ടിക്ക് ഇതു കൊണ്ട് ഒരു നേട്ടവുമുണ്ടായില്ല. അതാണ് പിരപ്പൻകോടിനെ എതിർക്കാൻ സി പി എം കണ്ടെത്തിയിരിക്കുന്ന ന്യായം. എന്നാൽ പിരപ്പൻകോട് മുരളിയെ അറിയുന്നവർ സി പി എമ്മിന്റെ പൊയ്മുഖം അവിശ്വസിക്കും.
മലപ്പുറം സമ്മേളനത്തിന് മുന്നോടിയായി ചേർന്ന തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ നിശിതവിമർശനമാണ് പിണറായി നേരിട്ടതെന്ന് പുസ്തകത്തിൽ പറയുന്നു. കൊല്ലം ജില്ലാസമ്മേളനത്തിൽ അദ്ദേഹം വിമർശനങ്ങൾക്ക് മറുപടിയായി, ഐസ്‌ക്രീം പാർലർകേസിന്റെ കാര്യം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം പെൺവാണിഭക്കേസിൽനിന്ന് ഒഴിവാക്കാനുള്ള രാഷ്ട്രീയതീരുമാനമെടുക്കുന്നതിൽ അച്യുതാനന്ദനും പങ്കാളിയായിരുന്നുവെന്നാണ് പിണറായി വെളിപ്പെടുത്തിയത്. ചടയൻ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴായിരുന്നു ഇതെന്നും പിണറായി പറഞ്ഞു. സമ്മേളനത്തിനുമുന്നോടിയായി ചേർന്ന സംസ്ഥാനസമിതിയിൽ ഈ വിഷയത്തെപ്പറ്റി ബഹുഭൂരിപക്ഷം അംഗങ്ങളും വിജയനും പി. ശശിക്കും എതിരേ ആക്ഷേപം ചൊരിഞ്ഞപ്പോൾ കാര്യമായ ഒരു മറുപടിയും നൽകാനായില്ലെന്നും പുസ്തകത്തിലുണ്ട്. വി എസും പിണറായിയും തമ്മിലുള്ള വിരോധത്തിന് ഇപ്രകാരം വളരെയധികം വർഷങ്ങളുടെ ആയുസുണ്ട്.പിന്നെങ്ങനെ പിണറായി പത്മവിഭൂഷൺ അംഗീകരിക്കും.
https://www.facebook.com/Malayalivartha
























