കണ്ണൂരിൽ കലാപം...! കുഞ്ഞികൃഷ്ണന്റെ താണ്ഡവം ഇനി പടിയടച്ച നീക്കം..! സഭയിൽ തൂക്കി അലക്കാൻ സതീശൻ..!ഇന്ന് നടക്കുന്നത്

മുതിര്‍ന്ന നേതാവ് വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയതിന് പിന്നാലെ പയ്യന്നൂരില്‍ രാഷ്ട്രീയ സംഘര്‍ഷം പുകയുന്നു. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് രംഗത്തുവന്ന പ്രവര്‍ത്തകന്‍ പ്രസന്നന്റെ ബൈക്ക് കത്തിച്ചതോടെ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം തെരുവിലേക്ക് പടര്‍ന്നിരിക്കുകയാണ്. വെള്ളൂരിലെ വീട്ടുമുറ്റത്ത് ഇരുന്ന ബൈക്ക് അര്‍ധരാത്രിയില്‍ വയലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി തീയിട്ട സംഭവം ഒഞ്ചിയം മോഡല്‍ പകപോക്കലാണോ എന്ന ഭീതി പ്രദേശത്ത് പരത്തുന്നുണ്ട്. കുഞ്ഞികൃഷ്ണന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ടും സമ്മര്‍ദ്ദ തന്ത്രം തുടരുന്നതിനിടെയാണ് ശാരീരികമായ ആക്രമണങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.
വിമതസ്വരങ്ങളെ അടിച്ചമര്‍ത്തുന്ന പതിവ് ശൈലി പയ്യന്നൂരിലും ആവര്‍ത്തിക്കുമ്പോള്‍ സിപിഎം പ്രതിരോധത്തിലാവുകയാണ്. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ഫണ്ട് തട്ടിപ്പ് ആരോപണങ്ങള്‍ നുണയാണെന്ന് സ്ഥാപിക്കാന്‍ ഇന്ന് വൈകിട്ട് ഏഴിന് പയ്യന്നൂര്‍ ശ്രീ കുരുംബ ഓഡിറ്റോറിയത്തില്‍ പാര്‍ട്ടി വിശദീകരണ യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അണികളെ ബോധ്യപ്പെടുത്താനാണ് ശ്രമം. എന്നാല്‍, ആരോപണങ്ങള്‍ തെളിവുസഹിതം പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ചിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പരസ്യമായി പ്രതികരിക്കേണ്ടി വന്നതെന്ന കുഞ്ഞികൃഷ്ണന്റെ വാക്കുകള്‍ അണികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























