മറ്റക്കര ടോംസ് കോളേജില്‍ വിദ്യാര്‍ഥി പ്രതിഷേധം;സംഘര്‍ഷം

മറ്റക്കര ടോംസ് കോളേജിനെതിരെയുള്ള ഗുരുതര ആരോപണങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് കോളേജില്‍ സംഘര്‍ഷം. കോളേജിലേക്ക് പ്രകടനമായെത്തിയ എബിവിപി പ്രവര്‍ത്തകര്‍ കോളേജിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.
എസ് എഫ് ഐ പ്രവര്‍ത്തകരും കോളേജിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.കോളേജ് കെട്ടിടത്തിന് ഉള്ളിലേക്ക് കയറിയ വിദ്യാര്‍ഥികള്‍ കോളേജ് അടിച്ചു തകര്‍ത്തു.
എബിവിപി പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ പോലീസ് സംഘം വളരെ കുറവായിരുന്നു. എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കെും വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു.
അതേസമയം അന്വേഷണ കമ്മീഷന് തെളിവ് നല്‍കാന്‍ ചില വിദ്യാര്‍ഥിനികളെ കോളേജില്‍ പൂട്ടിയിട്ടെന്നും ആരോപണമുണ്ട്. ഇതിനെത്തുടര്‍ന്ന് പോലീസ് കോളേജില്‍ പ്രവേശിപ്പിച്ച് ഇവരെ മോചിപ്പിച്ചു. എന്നാല്‍ ഇവരെ പൂട്ടിയിട്ടിരിക്കുകയായിരുന്നുവോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കോളേജിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ കോളേജില്‍ തെളിവെടുപ്പ് നടത്തുകയാണ്. പരാതികള്‍ ഗൗരവമുള്ളതാണെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും രജിസ്ട്രാര്‍ അറിയിച്ചു.
മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ഥിനികള്‍. കോളേജ് ചെയര്‍മാന്‍ ടോം ജോസഫ് രാത്രികാലങ്ങളില്‍ വനിതാ ഹോസ്റ്റലില്‍ സ്ഥിരമായി എത്താറുണ്ടെന്നും അവിടെ നടക്കുന്നത് കടുത്ത മാനസിക പീഡനമാണെന്നും വിദ്യാര്‍ഥിനികള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. രാവിലെ രണ്ടു മണിക്കൂര്‍ രണ്ട് വിദ്യാര്‍ഥിനികള്‍ കോളേജിലെ റിസപ്ഷന്‍ ജോലി ചെയ്യണം. ചെയര്‍മാന്റെ മുറിയും മേശയും വൃത്തിയാക്കലും ഭക്ഷണം എത്തിച്ചു കൊടുക്കുന്നതും ഈ കുട്ടികളുടെ ജോലിയാണ്. ഒമ്പത് മണിക്ക് റിസ്പഷന്‍ ഡ്യൂട്ടിയിലുള്ള സ്റ്റാഫ് എത്തുന്നതുവരെ ചെയര്‍മാന്റെ റൂമില്‍ ഇവര്‍ ഉണ്ടായിരിക്കണം. ഒരു ദിവസം സാമ്പാറിന് ഉപ്പ് കുറവാണെന്ന് ആരോപിച്ച് സാമ്പാര്‍ വിദ്യാര്‍ഥിനിയുടെ ദേഹത്ത് ഒഴിച്ചുവെന്നും കുട്ടി വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha