കാവേരി നദീജലതര്‍ക്കം: കര്‍ണാടകം നഷ്ടപരിഹാരം നല്‍കേണ്ടെന്നു സുപ്രീം കോടതി

കാവേരി നദീജലം വിട്ടുനല്‍കാത്തതില്‍ കര്‍ണാടകം നഷ്ടപരിഹാരം നല്‍കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കൂടാതെ, വെള്ളം വിട്ടുനല്‍കാന്‍ ഉത്തരവിട്ട സമയത്ത് ഇരുസംസ്ഥാനങ്ങളിലുമുണ്ടായ അക്രമസംഭവങ്ങളില്‍ നഷ്ടപരിഹാരം വേണമെന്ന ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.
കാവേരി നദിയില്‍നിന്നു സുപ്രീം കോടതി നിര്‍ദേശിച്ച അളവിലുള്ള ജലം വിട്ടുനല്‍കാത്ത കര്‍ണാടക 2,480 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി, ഇതുമായി ബന്ധപ്പെട്ട രേഖകളും സാക്ഷികളുടെ വിശദാംശങ്ങള്‍ അടങ്ങിയ സത്യവാങ്മൂലവും സമര്‍പ്പിക്കാന്‍ ഇരുസംസ്ഥാനങ്ങളോടും നിര്‍ദേശിച്ചിരുന്നു.
തമിഴ്‌നാടിന് പ്രതിദിനം രണ്ടായിരം ക്യുസെക്‌സ് വെളളം വിട്ടുകൊടുക്കുന്നത് തുടരണമെന്ന് കര്‍ണാടകത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതു പൂര്‍ണമായി നടപ്പിലാക്കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം നേടിത്തരണമെന്നു തമിഴ്‌നാട് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha
























