അതിരപ്പിള്ളിയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍; വിവാഹ വാഗ്ദാനം ചെയ്തു രാത്രി വീട്ടില്‍ കൊണ്ടുപോയതായി പരാതി

തൃശൂരിലെ അതിരപ്പിള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ വിവാഹ വാദ്ഗാനം നല്കി പീഡിപ്പിച്ച കേസില്‍ വെറ്റിലപ്പാറ സ്വദേശികളായ മൂന്നു യുവാക്കളെ ചാലക്കുടി ഡിവൈഎസ്പി പി വാഹിദ് അറസ്റ്റ് ചെയ്തു. ഇല്ലിമറ്റത്തില്‍ രമേഷ് (18), തറയില്‍ വിഷ്ണു (19), കണ്ണൂക്കാടന്‍ ശരത് (21) എന്നിവരാണ് അറസ്റ്റിലായത്.
വിവാഹ വാഗ്ദാനം നല്കി രാത്രി വീട്ടില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചതായാണ് കേസ്. പോക്‌സൊ, പട്ടിക വര്‍ഗ പീഡന നിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
https://www.facebook.com/Malayalivartha