സിനിമയെ വെല്ലുന്ന ട്വിസ്റ്റും ക്ലൈമാക്‌സും.. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്നു... സംഘടനയുടെ അടുത്ത അമരക്കാരന്‍ ദിലീപ്..സമരം കൊണ്ട് ആപ്പിലായത് മമ്മൂട്ടിയും മോഹന്‍ലാലും

സിനിമാ മേഖലയിലെ ഏറ്റവും തന്ത്രം പിടിച്ച താരം ദിലീപെന്നത് പരസ്യമായ രഹസ്യമാണ് ഒരിക്കല്‍ക്കൂടി താരം അത് തെളിയിച്ചു. ഈ സിനിമാ സമരം കൊണ്ട് ഒരുവെടിക്ക് പല പക്ഷികള്‍ എന്ന ഗുണം കിട്ടിയത് കുതന്ത്രജ്ഞനായ ദിലീപിന്. ഇനി സൂപ്പര്‍ താരങ്ങളുടെ സിനിമകളുടെ റിലീസ് പോലും ദിലീപ് തീരുമാനിക്കും. അവസാനം ട്വന്റി ടിന്റ്ി ചിത്രത്തിന്റെ അവസ്ഥയില്‍ എത്തി കാര്യങ്ങള്‍. 2008ല്‍ ആ ചിത്രം നിര്‍മ്മിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ തയ്യാറാകാത്തപ്പോള്‍ സര്‍വ്വ റിസ്‌ക്കും എടുത്ത് കാര്യം നടത്തിയത് ദിലീപിന്റെ ഗ്രാന്റ് പ്രെഡക്ഷന്‍സായിരുന്നു. അവസാനം പണം കൊയ്തതതും ദീലീപ്. മമ്മൂട്ടിയും ലാലും അന്ന് ഇഞ്ചി കടിച്ച അണ്ണാന്റെ അവസ്ഥയിലായിരുന്നു. ഉറപ്പില്ലാത്തതിനാല്‍ ഇരുവരും ആ റിസ്‌ക്കില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഫലമോ പേരും ലാഭവും ഒറ്റയടിക്ക് ദീലീപ് കൊണ്ടുപോയി. അടുത്തിടെ നടന്ന കല്യാണ വിവാദവും പലരും ശ്രമിച്ചെങ്കിലും ദിലീപ് ഉദ്ദേശിച്ചപോലെ കാര്യം നടത്തി. അതു പോലെ ഇപ്പോഴത്തെ അത്യാര്‍ത്തി സമരം കൊണ്ട് ലിബര്‍ട്ടി ബഷീറിന് കയ്യിലിരുന്ന സംഘനയും പോയിക്കിട്ടി.
സിനിമാക്കാര്‍ എല്ലാം തിയേറ്റര്‍ ഉടമകളുടെ അത്യാര്‍ത്തിക്കെതിരെ പ്രതികരിച്ചിട്ടും സൂപ്പര്‍ താരങ്ങള്‍ നിശബ്ദരായത് നിര്‍മ്മാതാക്കളെ വല്ലാതെ ചൊടിപ്പിച്ചു. ഇന്നലെ സൂപ്പര്‍ താരങ്ങള്‍ളെ സുരേഷ്‌കുമാര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. സിനിമാക്കാര്‍ പൊടിക്കുന്നത് നിര്‍മ്മാതാവിന്റെ പൈസയാണ് എന്നിട്ടവര്‍ക്കൊരു പ്രശ്‌നം വന്നപ്പോള്‍ ആരുമില്ല ഇതാണ് അവരെ ചൊടിപ്പിച്ചത്. എന്നാല്‍ ദിലീപ് അവരെ നന്നായി തുണച്ചു.
ഇനി സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് പൈസ മുടക്കേണ്ട എന്ന തീരുമാനവും അവര്‍ എടുത്തു. സ്വന്തമായി നിരവധി തിയേറ്റര്‍ ഉള്ള ദിലീപിന് ഇനി അഭിനയം ഇല്ലെങ്കില്‍പ്പോലും ബാക്കി കാര്യങ്ങള്‍ നോക്കിയാല്‍ മതി. കട്ടപ്പനയിലെ ഹൃതിക്ക്‌റോഷന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം വഴി ദിലീപ് കോടികളാണ് സമ്പാദിച്ചത് അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ദീലീപ് കളിക്കുന്നത് കണ്ട് ഇരുതാരങ്ങളും അന്തം വിട്ട് നില്‍ക്കുകയാണെന്നാണ് സിനിമാ മേഖലയിലെ അണിയറ സംസാരം.
എ ക്ലാസ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്നു. നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നു. നാളെ ചേരുന്ന യോഗത്തില്‍ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകും. ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള ഫെഡറേഷന്‍ പ്രഖ്യാപിച്ചിരുന്ന സിനിമ സമരം തള്ളി കൂടുതല്‍ തീയേറ്റര്‍ ഉടമകള്‍ റിലീസിന് തയ്യാറായി മുന്നോട്ടു വന്നതോടെയാണ് സംഘടനയുടെ പിളര്‍പ്പ് ഉറപ്പായത്. ഫെഡറേഷന്റെ നിര്‍ദേശം അവഗണിച്ച് ഇന്നലെ 30 ഓളം തീയേറ്ററുകളില്‍ 'ഭൈരവ' പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ന് 20 ഓളം തീയേറ്ററുകളും പ്രദര്‍ശനത്തിന് തയ്യാറായി മുന്നോട്ടുവന്നു. ഫെഡറേഷന്‍ ട്രഷറര്‍ കവിത സാജുവിന്റെ നേതൃത്വത്തിലുള്ളവര്‍ സംഘടനവിട്ടു.
ഫെഡറേഷനില്‍ ഉള്‍പ്പെടാത്ത സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും സംഘടനകളും മള്‍ട്ടിപ്ലെക്‌സ് ഉടമകള്‍, തീയേറ്റര്‍ ഉടമകളായ താരങ്ങള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായ്മയിലാണ് പുതിയ സംഘടനയുടെ പിറവി.
ഫെഡറേഷനെ പൊളിക്കാന്‍ നടന്‍ ദിലീപ് ശ്രമിക്കുന്നതായി ലിബര്‍ട്ടി ബഷീര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഫെഡറേഷനില്‍ ഭൂരിഭാഗം അംഗങ്ങളും റിലീസിനോട് അനുകൂല നിലപാട് നേരത്തെ മുതല്‍ സ്വീകരിച്ചിരുന്നു. ഫെഡറേഷനിലെ ചിലരുടെ പിടിവാശിയാണ് സമരം ഒത്തുതീര്‍പ്പിലെത്താതെ നീണ്ടുപോകുന്നതിന് കാരണമെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് ഫെഡറേഷന്‍ പിളരുമെന്ന ശ്രുതി കേട്ടുതുടങ്ങിയത്. ഫെഡറേഷനിലെ നിലവിലുള്ള നേതാക്കളെ ഒറ്റപ്പെടുത്തി ശക്തമായ പുതിയ സംഘടനയാണ് ഇവരുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha