കൊമ്പുകോര്‍ക്കല്‍ വീണ്ടും: കിഫ്ബിയുടെ പേരില്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും കൊമ്പുകോര്‍ക്കുന്നു

ധനമന്ത്രി തോമസ് ഐസക്കും വിജിലന്‍സിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. അടിസ്ഥാന സൗകര്യ നിക്ഷേപ നിധി അഥവാ കിഫ്ബിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയാണ് കാരണം. 4008 കോടിയുടെ പദ്ധതി ക ളാ ണ് കിഫ്ബി നടപ്പിലാക്കാന്‍ പോകുന്നത്.
കി ഫ്ബിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ധന സെക്രട്ടറിയാണ്. കിഫ് ബി വഴി നടപ്പിലാക്കുന്ന അഞ്ച് വന്‍കിട പദ്ധതികളുടെ രേഖകള്‍ പിടിച്ചെടുക്കാനാണ് പരിശോധന നടത്തിയതെന്നറിയുന്നു. കെ.എം. എബ്രഹാം അവധിയിലായതിനാല്‍ രേഖകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. രേഖകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് കിഫ്ബിക്ക് നോട്ടീസ് നല്‍കും.
ക്രിയേറ്റീവ് വിജിലന്‍സിന്റെ ഭാഗമായാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു. പ്രവാസികളില്‍ നിന്ന് ഉള്‍പ്പെടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ പണം കണ്ടെത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വന്യ ജീവി ആക്രമണം തടയാന്‍ 110 കോടി ക്ക് വേലി, വ്യവസായ വകുപ്പിന്റെ 1246 കോടിയുടെ പദ്ധതികള്‍,611 കോടിയുടെ റോഡ് നവീകരണം തുടങ്ങിയാണ് കിഫ്ബി നടപ്പിലാക്കുന്ന പദ്ധതികള്‍ .
വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരിക്കെ തോമസ് ഐസക്ക് വിജിലന്‍സുമായി കൊമ്പുകോര്‍ത്തിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥയായ ശ്രീലേഖയായിരുന്നു അന്ന് വിജിലന്‍സ് മേധാവി.ചെക്ക് പോസ്റ്റുകളിലെ അഴിമതി അന്വേഷിക്കുന്നതിന് അമരവിളയിലെത്തിയ ശ്രീലേഖയുമായി ഐസക്ക് കോര്‍ത്തു അഴിമതി രഹിത ചെക്ക് പോസ്റ്റ് എന്ന പദ്ധതിയുടെ പ്രചരണത്തിലായിരുന്നു അക്കാലത്ത് ഐസക്ക്.
എന്തിന്റെ പേരിലായാലും വിജിലന്‍സ് പരിശോധന വരുമ്പോള്‍ അത് അഴിമതിയായി വ്യാഖ്യാനിക്കപ്പെടും. കിഫ്ബി വിഷയത്തിലുള്ളത് കെ.എം.എബ്രഹാമും ജേക്കബ് തോമസും തമ്മിലുള്ള പടലപിണക്കമാണെങ്കിലും അത് മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള വിഷയത്തിലെത്താനാണ് സാധ്യത.
https://www.facebook.com/Malayalivartha